ആരാധകര്‍ നിരാശപ്പെടേണ്ട; കൂടുതല്‍ കരുത്തോടെ തിരിച്ചെത്തുമെന്ന് ഹ്യൂമേട്ടന്‍

Published : Feb 08, 2018, 10:57 PM ISTUpdated : Oct 04, 2018, 04:23 PM IST
ആരാധകര്‍ നിരാശപ്പെടേണ്ട; കൂടുതല്‍ കരുത്തോടെ തിരിച്ചെത്തുമെന്ന് ഹ്യൂമേട്ടന്‍

Synopsis

കൊച്ചി: ഐഎസ്എല്ലില്‍‍ കേരള ബ്ലാസ്റ്റേഴ്‌സിന്‍റെ സൂപ്പര്‍ താരം ആരെന്ന ചോദ്യത്തിന് ഒരു ഉത്തരമേയുള്ളൂ. ആരാധകര്‍ ഹ്യൂമേട്ടന്‍ എന്ന് വിളിക്കുന്ന കനേഡിയന്‍ താരം ഇയാന്‍ ഹ്യൂമാണ് ബ്ലാസ്റ്റേഴ്സ് നിരയില്‍ കൂടുതല്‍ ആരാധകരുള്ള വിദേശ താരം. കാല്‍മുട്ടിന് പരുക്കേറ്റ് താരം നാട്ടിലേക്ക് മടങ്ങിയതോടെ പ്രതിരോധത്തിലായത് നിര്‍ണായക മത്സരങ്ങള്‍ക്കിറങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സാണ്

പിന്തുണച്ച മഞ്ഞപ്പട ആരാധകര്‍ക്ക് നന്ദിയറിയിച്ചാണ് പ്രിയ ഹ്യൂമേട്ടന്‍ നാട്ടിലേക്ക് മടങ്ങിയത്. പ്ലേ ഓഫ് ഉറപ്പിക്കാന്‍ ബ്ലാസ്റ്റേഴ്സ് ജീവന്‍മരണ പോരാട്ടം നടത്തുമ്പോള്‍ ഹ്യൂമിന്‍റെ അഭാവം ബ്ലാസ്റ്റേഴ്സിനെ ഉലയ്ക്കുമെന്നുറപ്പ്. എന്നാല്‍ മഞ്ഞപ്പട ആരാധകരുടെ ആശങ്ക മാറ്റി സന്തോഷ വാര്‍ത്ത പുറത്തുവിട്ടിരിക്കുകയാണ് ഇയാന്‍ ഹ്യൂം. വ്യത്യസ്ത ജീവിയായ താന്‍ കൂടുതല്‍ കരുത്തോടെ ടീമില്‍ തിരിച്ചെത്തുമെന്ന് ഹ്യൂം ട്വീറ്റ് ചെയ്തു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ഗംഭീര്‍ ഒരു സൂചന തന്നിട്ടുണ്ട്, സഞ്ജു സാംസണെ ഏകദിന ടീമിലേക്ക് തിരിച്ചുവിളിച്ചേക്കും; ഐപിഎല്‍ പ്രകടനം നിര്‍ണായകം
'അവരെ കുറ്റം പറയുന്നത് നിര്‍ത്തൂ'; ഇന്ത്യയുടെ ടി20 ലോകകപ്പ് വിജയത്തെ പ്രശംസിച്ച് മുന്‍ പാകിസ്ഥാന്‍ താരങ്ങള്‍