സി കെ നായിഡു ട്രോഫിയില്‍ വിദര്‍ഭയ്‌ക്കെതിരായ മത്സരത്തിനുള്ള 16 അംഗ കേരള ടീമിനെ പ്രഖ്യാപിച്ചു. അഹ്മദ് ഇമ്രാനാണ് ടീമിന്റെ ക്യാപ്റ്റന്‍. ഒക്ടോബര്‍ 27 മുതല്‍ 30 വരെ നാഗ്പൂരിലാണ് മത്സരം നടക്കുന്നത്.

തിരുവനന്തപുരം: സി കെ നായിഡു ട്രോഫിയില്‍ വിദര്‍ഭയ്‌ക്കെതിരായ മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. അഹ്മദ് ഇമ്രാനാണ് 16 അംഗ ടീമിന്റെ ക്യാപ്റ്റന്‍. ഒക്ടോബര്‍ 27 മുതല്‍ 30 വരെ നാഗ്പൂരിലാണ് വിദര്‍ഭയ്‌ക്കെതിരെയുള്ള മത്സരം. ആദ്യ മത്സരത്തില്‍ പോണ്ടിച്ചേരിക്കെതിരെ ലീഡ് നേടിയ കേരളം രണ്ടാം മത്സരത്തില്‍ സൗരാഷ്ട്രയ്‌ക്കെതിരെ തോല്‍വി വഴങ്ങിയിരുന്നു. നിലവില്‍ 15 പോയിന്റാണ് കേരളത്തിനുള്ളത്.

കേരള ടീം - അഹമ്മദ് ഇമ്രാന്‍ (ക്യാപ്റ്റന്‍), അക്ഷയ് എസ്.എസ് (വിക്കറ്റ് കീപ്പര്‍), പവന്‍ ശ്രീധര്‍ (വിക്കറ്റ് കീപ്പര്‍), ആകര്‍ഷ് എ കൃഷ്ണമൂര്‍ത്തി , കൃഷ്ണ നാരായണ്‍ എ.പി,ഗോവിന്ദ് ദേവ് ഡി പൈ, മാധവ് കൃഷ്ണ, വിജയ് എസ് വിശ്വനാഥ്, കൈലാസ് ബി നായര്‍, ആദിത്യ ബൈജു, ജിഷ്ണു എ, മുഹമ്മദ് ഇനാന്‍, അര്‍ജുന്‍ ആര്‍ നായര്‍, അഭിറാം എസ്, അബിന്‍ ജെ ലാല്‍, അര്‍ജുന്‍ വേണുഗോപാല്‍.