ഗോളടിക്ക് പകരം ലാത്തിയടി; ഐഎസ്എല്ലിന് നാണക്കേട്

Published : Dec 18, 2017, 09:30 PM ISTUpdated : Oct 05, 2018, 12:15 AM IST
ഗോളടിക്ക് പകരം ലാത്തിയടി; ഐഎസ്എല്ലിന് നാണക്കേട്

Synopsis

ബെംഗളുരു: കന്ദീവര സ്റ്റേഡിയത്തില്‍ ചെന്നൈയിന്‍ എഫ്‌സി ആരാധകന് നേരെ പൊലിസ് ലാത്തിച്ചാര്‍ജ്. ഞായറാഴ്ച്ച ബെംഗളുരു എഫ്സിക്കെതിരായ മത്സരശേഷം ടീമിനൊപ്പം ആഹ്ലാദം പങ്കിടുന്നതിനിടെയാണ് പൊലിസുകാരന്‍ ലാത്തികൊണ്ടടിച്ചത്. സംഭവത്തില്‍ രൂക്ഷ പ്രതികരണവുമായി ചെന്നൈയിന്‍ എഫ്സി ആരാധകര്‍ സമൂഹമാധ്യമങ്ങളില്‍ രംഗത്തെത്തി. മത്സരത്തില്‍ ചെന്നൈയിന്‍ എഫ്സി ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് വിജയിച്ചിരുന്നു.

നേരത്തെ നോര്‍ത്ത് ഈസ്റ്റ് ആരാധികയെ ചെന്നൈയിന്‍ എഫ്‌സി ആരാധകര്‍ വംശീയമായി അധിഷേപിച്ചത് ഐഎസ്എല്ലില്‍ വിവാദമായിരുന്നു. തുടര്‍ന്ന് മത്സരങ്ങളില്‍ കനത്ത സുരക്ഷാ സംവിധാനങ്ങളാണ് ഐഎസ്എല്‍ അധികൃതരും ടീമുകളും ഒരുക്കിയിരിക്കുന്നത്. ബെംഗളുരുവിനെതിരായ വിജയത്തോടെ പോയിന്‍റ് പട്ടികയില്‍ ചെന്നൈ മൂന്നാം സ്ഥാനത്തെത്തി. കന്ദീവര സ്റ്റേഡിയത്തിലെ സംഭവം ഐഎസ്എല്ലിന് വീണ്ടും നാണക്കേടായി.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

സഞ്ജുവിന്റെ കരുത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ്; ഐപിഎല്‍ 2026ലെ ആദ്യ ജയം, ഡല്‍ഹിയെ തകര്‍ത്തത് 23 റണ്‍സിന്
സെഞ്ചുറിക്ക് പിന്നാലെ സഞ്ജുവിനെ തേടി ചരിത്ര നേട്ടം; പട്ടികയില്‍ രാഹുല്‍ മാത്രം