
കൊച്ചി: ഐഎസ്എല്ലില്‍ ആദ്യ ജയത്തിനായി കേരള ബ്ലാസ്റ്റേഴ്സ് അല്‍പസമയത്തിനകം നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ. രാത്രി എട്ടിന് ബ്ലാസ്റ്റേഴ്സിന്‍റെ ഹോം ഗ്രൗണ്ടായ കൊച്ചിയിലാണ് മത്സരം. മുന്‍ മാഞ്ചസ്റ്റര്‍ വെസ് ബ്രൗണിനെ ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്തി. ഐഎസ്എല്ലില്‍ വെസ് ബ്രൗണിന്‍റെ അരങ്ങേറ്റ മത്സരമാണ് ഇന്നത്തേത്.
വടക്ക് കിഴക്കന്‍ താരങ്ങളുടെ മികവില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ പരാജയപ്പെടുത്താം എന്നാണ് ബ്ലാസ്റ്റേഴ്സിന്‍റെ വിശ്വാസം. വടക്ക്- കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള 11 താരങ്ങളാണ് ബ്ലാസ്റ്റേഴ്സിലുള്ളത്. ജാക്കി ചന്ദ് സിംഗ്, മിലന്‍ സിംഗ്, ലാല്‍റുത്താര എന്നീ താരങ്ങള്‍ മികവിലേക്കുയര്‍ന്നാല്‍ നോര്‍ത്ത് ഈസ്റ്റിനെ അനായാസം കീഴടക്കാം.
ഗോവയ്ക്കെതിരെ എഴ് മിനിറ്റില്‍ മൂന്ന് ഗോള്‍ വഴങ്ങിയതുപോലെയുള്ള പിഴവ് ഇനിയുണ്ടാകില്ല. പ്രശ്നങ്ങള്‍ക്കെല്ലാം പരിഹാരം കളി ജയിക്കുക മാത്രമാണെന്ന് പരിശീലകന്‍ റെനി മ്യൂലസ്റ്റീന്‍ വ്യക്തമാക്കിയിട്ടുണ്ട്. ലീഗില്‍ നാല് പോയിന്‍റുമായി നോര്‍ത്ത്- ഈസ്റ്റ് ഏഴാമതും മൂന്ന് പോയിന്‍റുമായി ബ്ലാസ്റ്റേഴ്സ് എട്ടാം സ്ഥാനത്തുമാണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!