ആ പെനാല്‍ട്ടിക്കൊപ്പം പുറത്തായത് ബ്ലാസ്റ്റേ‌ഴ്‌സിന്‍റെ പ്രതീക്ഷകള്‍

Published : Feb 23, 2018, 10:36 PM ISTUpdated : Oct 05, 2018, 01:30 AM IST
ആ പെനാല്‍ട്ടിക്കൊപ്പം പുറത്തായത് ബ്ലാസ്റ്റേ‌ഴ്‌സിന്‍റെ പ്രതീക്ഷകള്‍

Synopsis

കൊച്ചി: പെക്കൂസണ്‍, ആ പെനാല്‍ട്ടി താങ്കള്‍ ലക്ഷ്യത്തില്‍ എത്തിച്ചിരുന്നെങ്കില്‍. ഓരോ മഞ്ഞപ്പട ആരാധകനും ഇപ്പോള്‍ ഈ ചോദ്യം ഉന്നയിക്കുന്നുണ്ടാവും. പ്ലേ ഓഫ് സാധ്യത നിലനിര്‍ത്താന്‍ അതിനിര്‍ണായകമായ മത്സരത്തില്‍ കേരളത്തിന്‍റെ ഭാവി തീരുമാനിച്ചത് പെക്കൂസണ്‍ പാഴാക്കിയ പെനാള്‍ട്ടിയാണ്. അതോടെ ബ്ലാസ്റ്റേഴ്സ് കൈവിട്ടത് പ്ലേ ഓഫിനൊപ്പം ആര്‍ത്തിരമ്പുന്ന മഞ്ഞപ്പടയുടെ പ്രതീക്ഷ കൂടിയാണ്.

കൊച്ചിയിലെ മഞ്ഞക്കടലില്‍ തിരയിളക്കത്തിന് ആക്കം കൂട്ടി അമ്പത്തിരണ്ടാം മിനുറ്റില്‍ ബ്ലാസ്റ്റേഴ്സിനനുകൂലമായ പെനാള്‍ട്ടി. ഗുഡ് ജോണിനെ ചെന്നൈയിനിന്‍റെ ജെറി വീഴ്ത്തിയപ്പോള്‍ റഫറി പെനാള്‍ട്ടി ബോക്സിലേക്ക് വിരല്‍ചൂണ്ടി. കേരളത്തിനായി പെനാള്‍ട്ടിയെടുക്കാന്‍ എത്തിയത് സൂപ്പര്‍താരം കറേജ് പെക്കൂസണ്‍. എന്നാല്‍ പെക്കുസന്‍റെ ദുര്‍ബലമായ ഷോട്ട് ചെന്നൈയിന്‍ ഗോള്‍ കീപ്പര്‍ കരന്‍ജിത്ത് അനായാസം തട്ടിയകറ്റി.

അതോടെ ഐഎസ്എല്‍ നാലാം സീസണില്‍ മഞ്ഞപ്പടയുടെ പ്രതീക്ഷകള്‍ പോസ്റ്റിന് പുറത്തായി. കൊച്ചിയിലെ മഞ്ഞക്കടല്‍ ഇത്ര നിശംബ്ധമായ നിമിഷം വേറെയുണ്ടാവില്ല. ജീവന്മരണ പോരാട്ടത്തില്‍ ലീഡ് നേടാനുള്ള സുവര്‍ണാവസരം നഷ്ടപ്പെടുത്തിയ ബ്ലാസ്റ്റേഴ്സിന്‍റെ വലിയ പിഴവ്. എന്നാല്‍ അവിടുന്നും കൈവിടാതിരുന്ന ടീമിലെ പന്ത്രണ്ടാമന് നല്‍കാന്‍ ബ്ലാസ്റ്റേഴ്സിന്‍റെ കൈയില്‍ ഒരു മറുപടിയുണ്ടായിരുന്നില്ല. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ആര്‍സിബി പേസര്‍ യാഷ് ദയാലിന് തിരിച്ചടി; പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസില്‍ മുന്‍കൂര്‍ ജാമ്യമില്ല
ഇന്ത്യ-ശ്രീലങ്ക മൂന്നാം ടി20: ഇരു ടീമുകളും നാളെ കാര്യവട്ടം സ്റ്റേഡിയത്തില്‍ പരിശീലനം നടത്തും