
പൂനെ: ഐ എസ് എല്ലില്‍ ബെംഗളൂരു എഫ് സിയുടെ മുന്നേറ്റം തുടരുന്നു. ബെംഗളൂരു ഒന്നിനെതിരെ മൂന്ന് ഗോളിന് പൂനെ സിറ്റിയെ തോല്‍പിച്ചു. ആദ്യ പകുതിയില്‍ ആദില്‍ ഖാന്റെ ഗോളിന് മുന്നിലെത്തിയ ശേഷമായിരുന്നു പൂനെയുടെ തോല്‍വി. നിക്കോളാസ് ഫെദോറിന്റെ ഇരട്ടഗോള്‍ കരുത്തിലായിരുന്നു ബെംഗളൂരുവിന്റെ ജയം.
ഐഎസ്എല്ലില്‍ സ്വന്തം കാണികള്‍ക്ക് മുന്നിലായിരുന്നു പൂനെ സിറ്റിയുടെ തോല്‍വി. ബലെവാഡി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 35-ാം മിനിറ്റില്‍ ഇന്ത്യന്‍ താരം ആദില്‍ ഖാന്‍ പുനെയെ മുന്നിലെത്തിച്ചു. മനോഹരമായൊരു ഫെളെയിങ് ഹെഡ്ഡറിലൂടെ മിഡ്ഫീല്‍ഡര്‍ ബെംഗളൂരുവിന്റെ വല ചലിപ്പിക്കുകയായിരുന്നു. ബോക്‌സിന് തൊട്ടുമുന്നില്‍ നിന്നുള്ള ഈ ഹെഡ്ഡറില്‍ ബെംഗളൂരു ഗോളിക്ക് ഒന്നും ചെയ്യാനായില്ല. 56-ാം മിനിറ്റില്‍ ബല്‍ജിത് സാഹ്നി ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായതോടെ അവസരം മുതലെടുത്ത് ബെംഗളൂരു 14 മിനിറ്റിനിടയില്‍ പുനെ രണ്ടു ഗോളുകള്‍ അടിച്ചു. 64-ാം മിനിറ്റില്‍ ബെംഗളൂരുവിനെ മുന്നിലെത്തിച്ച വെനിസ്വേലന്‍ താരം മികു 78-ാം മിനിറ്റില്‍ വീണ്ടും വല കുലുക്കി. 96-ാം മിനിറ്റില്‍ സുനില്‍ ഛേത്രിയിലൂടെ ബെംഗളൂരു മൂന്നാം ഗോളും നേടി.
ഇതോടെ, സുനില്‍ ഛേത്രി ഇഞ്ചുറി ടൈമില്‍ ബിഎഫ്‌സിയുടെ ജയം ആധികാരികമാക്കി. അഞ്ചു മത്സരങ്ങളില്‍ നിന്ന് നാല് വിജയവുമായി ബെംഗളൂരു പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി. 12 പോയിന്റാണ് ബെംഗളൂരു നേടിയത്. ആറാം മത്സരത്തില്‍ മൂന്നും തോല്‍വിയും മൂന്നു വിജയങ്ങളുമായി ഒമ്പതു പോയിന്റാണ് പുനെയ്ക്കുള്ളത്. കേരള ബ്ലാസ്റ്റേഴ്‌സ് നാളെ ആദ്യ ജയത്തിനായി നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ നേരിടും. രാത്രി എട്ടിന് കൊച്ചിയിലാണ് മത്സരം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!