
കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സിന്‍റെ ബാറിന് കീഴെ വിശ്വസ്തനായ പടയാളിയാണ് സുഭാശിഷ് റോയി. പലതവണ മഞ്ഞപ്പടയുടെ രക്ഷയ്ക്കെത്തിയ റോയിയെ തേടി ഐപിഎല്ലിലെ അപൂര്‍വ്വ റെക്കോര്‍ഡെത്തിയിരിക്കുന്നു. കൊല്‍ക്കത്തയ്‌ക്കെതിരായ കഴിഞ്ഞ മത്സരത്തിലാണ് സുഭാശിഷ് റോയി അപൂര്‍വ നേട്ടത്തിനുടമയായത്. ഐഎസ്എല്ലിലെ ആദ്യ മത്സരത്തിലും 250-ാം മത്സരത്തിലും കളിച്ച ഏക താരമാണ് സുഭാഷിഷ് റോയി.
കഴിഞ്ഞ ദിവസം സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ നടന്ന ബ്ലാസ്റ്റേഴ്‌സ്-കൊല്‍ക്കത്തയെ പോരാട്ടം ഐഎസ്എല്‍ ചരിത്രത്തിലെ 250-ാം മത്സരമായിരുന്നു. 2014ലെ ആദ്യ ഐ.എസ്.എല്‍ സീസണില്‍ ഉദ്ഘാടന മത്സരത്തില്‍ കൊല്‍ക്കത്ത മുംബൈ സിറ്റിയെ നേരിട്ടപ്പോള്‍ ഗോള്‍ വലയ്ക്ക് കാവലാളായി സുഭാശിഷ് റോയി ഉണ്ടായിരുന്നു. എന്നാല്‍ ആദ്യ ടീമായ കൊല്‍ക്കത്തയ്ക്കെതിരെയാണ് 250-ാം മത്സരത്തില്‍ റോയിക്ക് കളിച്ചത് എന്നത് കൗതുകമാണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!