നിയമലംഘനം; ജയിംസ് ആന്‍ഡേഴ്‌സണ് പിഴ

Published : Sep 09, 2018, 04:14 PM ISTUpdated : Sep 10, 2018, 01:27 AM IST
നിയമലംഘനം; ജയിംസ് ആന്‍ഡേഴ്‌സണ് പിഴ

Synopsis

അംപയറുടെ തീരുമാനത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് ഇംഗ്ലീഷ് ബൗളര്‍ ജയിംസ് ആന്‍ഡേഴ്‌സണ്് പിഴ. ഐസിസി പെരുമാറ്റ ചട്ട പ്രകാരം ആര്‍ട്ടിക്കിള്‍ 2.1.5ന്റെ ലംഘനത്തിനാണ് താരത്തിന് പിഴ ചുമത്തിയത്. ഓവലില്‍ രണ്ടാം ദിവസത്തിനിടെയാണ് സംഭവം. പിഴ കൂടാതെ ഒരു ഡീമെറിറ്റ് പോയിന്റും താരത്തിനെതിരെ ചേര്‍ത്തിട്ടുണ്ട്. 

ലണ്ടന്‍: അംപയറുടെ തീരുമാനത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് ഇംഗ്ലീഷ് ബൗളര്‍ ജയിംസ് ആന്‍ഡേഴ്‌സണ്് പിഴ. ഐസിസി പെരുമാറ്റ ചട്ട പ്രകാരം ആര്‍ട്ടിക്കിള്‍ 2.1.5ന്റെ ലംഘനത്തിനാണ് താരത്തിന് പിഴ ചുമത്തിയത്. ഓവലില്‍ രണ്ടാം ദിവസത്തിനിടെയാണ് സംഭവം. പിഴ കൂടാതെ ഒരു ഡീമെറിറ്റ് പോയിന്റും താരത്തിനെതിരെ ചേര്‍ത്തിട്ടുണ്ട്. 2016ല്‍ പുതുക്കിയ നിയമാവലി വന്ന ശേഷം താരത്തിനെതിരെയുള്ള ആദ്യ നടപടിയാണ് ഇത്. ലെവല്‍ 1 കുറ്റമായതിനാല്‍ മാച്ച് ഫീസിന്റെ 15 ശതമാനം പിഴയായി നല്‍കേണ്ടതുണ്ട്. 

ഇംഗ്ലണ്ടിന്റെ ഫീല്‍ഡിങ്ങിനിടെ 29ാം ഓവറിലായിരുന്നു സംഭവം. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിക്കെതിരേ എല്‍ബിഡബ്ല്യൂ അപ്പീല്‍ അംപയര്‍ നിരസിച്ചിരുന്നു. പിന്നീട് അംപയര്‍ കുമാര്‍ ധര്‍മസേനയില്‍ നിന്ന് തൊപ്പിയും ഓവര്‍കോട്ടും പിടിച്ചുവാങ്ങുകയും കയര്‍ക്കുകയും ചെയ്തു. ചെയ്ത കുറ്റം ആന്‍ഡേഴ്‌സണ്‍ സമ്മതിച്ചിരുന്നു. അതുക്കൊണ്ട് തന്നെ കൂടുതല്‍ നടപടികള്‍ ഉണ്ടാവില്ല. 

ധര്‍മസേന, ജോയല്‍ വില്‍സണ്‍, മൂന്നാം അമ്പയര്‍ ബ്രൂസ് ഓക്‌സെന്‍ഫോര്‍ഡ്, നാലാം അമ്പയര്‍ ടിം റോബിന്‍സണ്‍, ഐസിസി എലൈറ്റ് പാനല്‍ അമ്പയര്‍മാര്‍ എന്നിവരാണ് നടപടിയെടുക്കാന്‍ നിര്‍ദേശിച്ചത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ടി20 ക്രിക്കറ്റില്‍ ഒരോവറില്‍ 5 വിക്കറ്റ്, ലോകറെക്കോര്‍ഡ് പ്രകടനവുമായി ഇന്തോനേഷ്യന്‍ ബൗളര്‍
'20 ഇന്നിംഗ്സില്‍ അവന് ഒരു അര്‍ധസെഞ്ചുറിപോലുമില്ല', ഗില്ലിനെ ലോകകപ്പ് ടീമില്‍ നിന്നൊഴിവാക്കിയതിനെ ന്യായീകരിച്ച് മഞ്ജരേക്കര്‍