ഇന്ത്യയുടെ അണ്ടര്‍ 17 ലോകകപ്പ് താരം ബ്ലാസ്റ്റേഴ്‌സില്‍

By Web TeamFirst Published Sep 22, 2018, 6:04 PM IST
Highlights
  • അണ്ടര്‍ 17 ലോകകപ്പില്‍ ഇന്ത്യക്കായി ആദ്യ ഗോള്‍ നേടിയ ജീക്കസണ്‍ സിങ് കേരള ബ്ലാസ്‌റ്റേഴ്‌സില്‍. ക്ലബിലെത്തിയെങ്കിലും ഡിഫന്‍സീവ് മിഡ് ഫീല്‍ഡറായ ജീക്ക്‌സണ്‍ ഇത്തവണ ബ്ലാസ്റ്റേഴസിന് വേണ്ടി കളിക്കില്ല. ഐ ലീഗില്‍ ഇന്ത്യന്‍ ആരോസിനായി ലോണ്‍ അടിസ്ഥാനത്തിലാണ് താരം കളിക്കുക.

കൊച്ചി: അണ്ടര്‍ 17 ലോകകപ്പില്‍ ഇന്ത്യക്കായി ആദ്യ ഗോള്‍ നേടിയ ജീക്കസണ്‍ സിങ് കേരള ബ്ലാസ്‌റ്റേഴ്‌സില്‍. ക്ലബിലെത്തിയെങ്കിലും ഡിഫന്‍സീവ് മിഡ് ഫീല്‍ഡറായ ജീക്ക്‌സണ്‍ ഇത്തവണ ബ്ലാസ്റ്റേഴസിന് വേണ്ടി കളിക്കില്ല. ഐ ലീഗില്‍ ഇന്ത്യന്‍ ആരോസിനായി ലോണ്‍ അടിസ്ഥാനത്തിലാണ് താരം കളിക്കുക. മിനര്‍വ പഞ്ചാബിന്റെ താരമായിരുന്നു ജീക്ക്‌സണ്‍ കഴിഞ്ഞ സീസണിലും ലോണ്‍ അടിസ്ഥാനത്തില്‍ ആരോസിന് കളിച്ചിരുന്നു. 

മണിപ്പൂര്‍ സ്വദേശിയായ ജീക്ക്‌സണ്‍ പഞ്ചാബിലാണ് ഫുട്‌ബോള്‍ ജീവിതം തുടങ്ങിയത്. ചണ്ഡീഗഡ് ഫുട്‌ബോള്‍ അക്കാദമിയിലൂടെ വളര്‍ന്ന താരം അവസാനം പഞ്ചാബില്‍ നിന്നുള്ള മിനര്‍വയിലെത്തുകയായിരുന്നു. ഇപ്പോള്‍ ഇന്ത്യന്‍ അണ്ടര്‍ 19 ദേശീയ ടീമിന്റെ കൂടെ സെര്‍ബിയയിലാണ് താരം. 

അണ്ടര്‍ 17 ലോകകപ്പില്‍ കൊളംബിയക്കെതിരായിരുന്നു ജീക്ക്‌സന്റെ ഗോള്‍. ലോകകപ്പില്‍ ഗോള്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന പേരും ജീക്ക്‌സണ്‍ സ്വന്തമാക്കിയിരുന്നു.

click me!