
റിയോയില്‍ കഴിവിന്റെ പരമാവധി മകിച്ച പ്രകടനം പുറത്തെടുക്കാന്‍ പരിശ്രമിച്ചെന്നും ജിത്തു ദില്ലിയില്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. റിയോയില്‍ പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാനാകാത്തതിന്റെ നിരാശയുണ്ടെങ്കിലും ഖേല്‍രത്‌ന പുരസ്‌കാര നേട്ടത്തിന്റെ സന്തോഷമുണ്ട് ജിത്തു റായിയ്ക്ക്.
ഖേല്‍രത്‌ന നേടുന്ന നാലുപേരിലെ ഏക ആണ്‍തരിയാണ് ജിത്തു. സിന്ധുവും സാക്ഷിയും ദിപയും ഒളിംപിക്‌സിലെ പ്രകടനത്തന്റെ മികവിലായിരുന്നു പുരസ്‌കാരം നേടിയതെങ്കില്‍ മുന്‍കാല പ്രകടനമാണ് ജിത്തുവിന് നേട്ടമായത്. കോമണ്‍വെല്‍ത്ത്, ഏഷ്യന്‍ ഗെയിംസുകളിലെ സ്വര്‍ണത്തിളക്കമാണ് ജിത്തുവിനെ നാലിലൊരാളാക്കിയത്. നല്ല തയ്യാറെടുപ്പുകളോടെയാണ് റിയോയിലെത്തിയതെന്നും മികച്ച പ്രകടനം നടത്താന്‍ ശ്രമിച്ചുവെന്നും ജിത്തു പറഞ്ഞു. മെഡല്‍ പ്രതീക്ഷയുമായി റിയോയിലെത്തിയ സഹതാരങ്ങളേയും ജിത്തു കുറ്റപ്പെടുത്തിയില്ല. ലോക ചാംപ്യന്‍ഷിപ്പിനുള്ള തയ്യാറെടുപ്പിലാണ് ജിത്തു ഇപ്പോള്‍. റിയോയില്‍ ഇഷ്ട ഇനമായ 50 മീറ്റര്‍ പിസ്റ്റളില്‍ 12ഉം പത്ത് മീ. എയര്‍ പിസ്റ്റളില്‍ എട്ടും സ്ഥാനത്തായിരുന്നു ജിത്തു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!