കാന്‍ഡിയില്‍ ലങ്കയ്‌ക്കെതിരേ ഇംഗ്ലണ്ടിന് ലീഡ്; ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്

Published : Nov 16, 2018, 07:21 PM IST
കാന്‍ഡിയില്‍ ലങ്കയ്‌ക്കെതിരേ ഇംഗ്ലണ്ടിന് ലീഡ്; ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്

Synopsis

ശ്രീലങ്ക- ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്. ലീഡ് വഴങ്ങിയ ശേഷം രണ്ടാം ഇന്നിങ്‌സ് ആരംഭിച്ച ഇംഗ്ലണ്ടിന് ഇപ്പോള്‍ 278 റണ്‍സ് ലീഡായി. മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ സന്ദര്‍ശകര്‍ ഒമ്പതിന് 324 എന്ന നിലയിലാണ്. 124 റണ്‍സ് നേടിയ ക്യാപ്റ്റന്‍ ജോ റൂട്ടിന്റെ ഇന്നിങ്‌സാണ് ഇംഗ്ലണ്ടിന്  ലീഡ് സമ്മാനിച്ചത്.

കാന്‍ഡി: ശ്രീലങ്ക- ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്. ലീഡ് വഴങ്ങിയ ശേഷം രണ്ടാം ഇന്നിങ്‌സ് ആരംഭിച്ച ഇംഗ്ലണ്ടിന് ഇപ്പോള്‍ 278 റണ്‍സ് ലീഡായി. മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ സന്ദര്‍ശകര്‍ ഒമ്പതിന് 324 എന്ന നിലയിലാണ്. 124 റണ്‍സ് നേടിയ ക്യാപ്റ്റന്‍ ജോ റൂട്ടിന്റെ ഇന്നിങ്‌സാണ് ഇംഗ്ലണ്ടിന്  ലീഡ് സമ്മാനിച്ചത്. സ്‌കോര്‍ ഇംഗ്ലണ്ട് 290 & 324/9. ശ്രീലങ്ക 336.

രണ്ടാം ഇന്നിങ്‌സ് ആരംഭിച്ച ഇംഗ്ലണ്ടിന്റെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. സ്‌കോര്‍ ബോര്‍ഡില്‍ നാല് റണ്‍ ചേര്‍ക്കുന്നതിനിടെ ഓപ്പണര്‍ ജാക്ക് ലീച്ചിനെ അവര്‍ക്ക് നഷ്ടമായി. മൂന്നാമനായി ഇറങ്ങിയ ജെന്നിങ്‌സിനും (26) പിടിച്ച് നില്‍ക്കാന്‍ സാധിച്ചില്ല. എന്നാല്‍ റൂട്ട്- റോറി ബേണ്‍സ് (59) സഖ്യം ഇംഗ്ലണ്ടിനെ മുന്നോട്ട് നയിച്ചു. ഇരുവരും പുറത്തായ ശേഷം മധ്യനിര പരാജയപ്പെട്ടെങ്കിലും വിക്കറ്റ് കീപ്പര്‍ ബെന്‍ ഫോക്‌സി (പുറത്താവാതെ 51) ന്റെ ഇന്നിങ്‌സ് ഇംഗ്ലണ്ടിന് ആശ്വാസമായി. 

ശ്രീലങ്കയ്ക്ക് വേണ്ടി അകില ധനഞ്ജയ ആറ് വിക്കറ്റ് നേടി. ദില്‍റുവാന്‍ പെരേരയ്ക്ക് രണ്ട്് വിക്കറ്റുണ്ട്. നാളെ ആദ്യ ഓവറുകളില്‍ തന്നെ ഇംഗ്ലണ്ടിനെ പുറത്താക്കി തിരിച്ചടിക്കുകയായിരിക്കും ശ്രീലങ്കയുടെ പദ്ധതി. മൂന്ന് ടെസ്റ്റുകള്‍ അടങ്ങുന്ന പരമ്പരയില്‍ ഇംഗ്ലണ്ട് 0-1ന് മുന്നിലാണ്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ആര്‍സിബി പേസര്‍ യാഷ് ദയാലിന് തിരിച്ചടി; പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസില്‍ മുന്‍കൂര്‍ ജാമ്യമില്ല
ഇന്ത്യ-ശ്രീലങ്ക മൂന്നാം ടി20: ഇരു ടീമുകളും നാളെ കാര്യവട്ടം സ്റ്റേഡിയത്തില്‍ പരിശീലനം നടത്തും