ഹര്‍മന്‍പ്രീതിനും സംഘത്തിനും കൈയടിച്ച് കോലി; പിന്നാലെ പന്തും രാഹുലും സൈനയും സാനിയയും

Published : Nov 16, 2018, 06:46 PM IST
ഹര്‍മന്‍പ്രീതിനും സംഘത്തിനും കൈയടിച്ച് കോലി; പിന്നാലെ പന്തും രാഹുലും സൈനയും സാനിയയും

Synopsis

ട്വന്റി-20 വനിതാ ലോകകപ്പിന്റെ സൈമിഫൈനലിലെത്തിയ ഇന്ത്യന്‍ ടീമിന് പിന്തുണയുമായി പുരുഷ ടീം നായകന്‍ വിരാട് കോലി. നമ്മള്‍ സെമിഫൈനലിലെത്തിയിരിക്കുന്നു. ലോകകപ്പ് ഇന്ത്യയിലെത്തിക്കാന്‍ ടീമിന് എല്ലാവിധ പിന്തുണയും നല്‍കേണ്ടസമയമാണിത്. ആ പിന്തുണക്ക് റിഷഭ് പന്തിനെയും സൈനാ നെഹ്‌വാളിനെയും സുനില്‍ ഛേത്രിയെയും ഞാന്‍ നിര്‍ദേശിക്കുന്നുവെന്നായിരുന്നു കോലിയുടെ ട്വീറ്റ്.  

ഗയാന: ട്വന്റി-20 വനിതാ ലോകകപ്പിന്റെ സൈമിഫൈനലിലെത്തിയ ഇന്ത്യന്‍ ടീമിന് പിന്തുണയുമായി പുരുഷ ടീം നായകന്‍ വിരാട് കോലി. നമ്മള്‍ സെമിഫൈനലിലെത്തിയിരിക്കുന്നു. ലോകകപ്പ് ഇന്ത്യയിലെത്തിക്കാന്‍ ടീമിന് എല്ലാവിധ പിന്തുണയും നല്‍കേണ്ടസമയമാണിത്. ആ പിന്തുണക്ക് റിഷഭ് പന്തിനെയും സൈനാ നെഹ്‌വാളിനെയും സുനില്‍ ഛേത്രിയെയും ഞാന്‍ നിര്‍ദേശിക്കുന്നുവെന്നായിരുന്നു കോലിയുടെ ട്വീറ്റ്.

ജേഴ്സി അണിഞ്ഞുകൊണ്ട് പിന്തുണ അറിയിക്കാനായിരുന്നു കോലിയുടെ നിര്‍ദേശം. കോലിയുടെ അഭ്യര്‍ഥന ഏറ്റുപിടിച്ച പന്തും രാഹുലും സൈനയും സാനിയയുമെല്ലാം ഹര്‍മന്‍പ്രീത് കൗറിന്റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ടീമിന് പിന്തുണയുമായി രംഗത്തെത്തുകയും ചെയ്തു.

തുടര്‍ച്ചയായ മൂന്ന് ജയങ്ങളോട് സെമിയിലെത്തിയ ഇന്ത്യ അവസാന ഗ്രൂപ്പ് മത്സരത്തില്‍ കരുത്തരായ ഓസ്ട്രേലിയയെ ആണ് ഇനി നേരിടുക. മൂന്ന് തവണ ലോക ചാമ്പ്യന്‍മാരായിട്ടുള്ള ടീമാണ് ഓസീസ്. രണ്ടുതവണ സെമിയിലെത്തിയതാണ് ഇന്ത്യയുടെ മികച്ച നേട്ടം.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ടി20 ക്രിക്കറ്റില്‍ ഒരോവറില്‍ 5 വിക്കറ്റ്, ലോകറെക്കോര്‍ഡ് പ്രകടനവുമായി ഇന്തോനേഷ്യന്‍ ബൗളര്‍
'20 ഇന്നിംഗ്സില്‍ അവന് ഒരു അര്‍ധസെഞ്ചുറിപോലുമില്ല', ഗില്ലിനെ ലോകകപ്പ് ടീമില്‍ നിന്നൊഴിവാക്കിയതിനെ ന്യായീകരിച്ച് മഞ്ജരേക്കര്‍