എഫ്‌സി പൂനെ സിറ്റിയുടെ മധ്യനിരയില്‍ ഇനി സെല്‍റ്റാ വിഗ താരത്തിന്‍റെ കരുത്ത്

Published : Aug 23, 2018, 09:14 PM ISTUpdated : Sep 10, 2018, 03:49 AM IST
എഫ്‌സി പൂനെ സിറ്റിയുടെ മധ്യനിരയില്‍ ഇനി സെല്‍റ്റാ വിഗ താരത്തിന്‍റെ കരുത്ത്

Synopsis

സെല്‍റ്റയ്ക്ക് വേണ്ടി ലാ ലിഗയിലും യുവേഫ സൂപ്പര്‍ കപ്പിലും താരം ബൂട്ടുക്കെട്ടി.  

പൂനെ: സ്പാനിഷ് ക്ലബ് സെല്‍റ്റ ഡി വിഗോയുടെ മുന്‍താരം ജൊനതന്‍ വിയ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ക്ലബ് എഫ്സി പൂനെ സിറ്റിക്ക് വേണ്ടി കളിക്കും. ഇതോടെ ക്ലബില്‍ വിദേശതാരങ്ങളുടെ എണ്ണം എട്ടായി. ഒരു വര്‍ഷത്തെ കരാറിലാണ് ഡിഫന്‍ഡിങ് മിഡ്ഫീല്‍ഡറായ താരം ക്ലബുമായി കരാര്‍ ഒപ്പിട്ടത്.

സെല്‍റ്റയുടെ യൂത്ത് ടീമിലൂടെ വളര്‍ന്ന്് വന്ന താരമാണ് വിയ. സെല്‍റ്റയ്ക്ക് വേണ്ടി ലാ ലിഗയിലും യുവേഫ സൂപ്പര്‍ കപ്പിലും താരം ബൂട്ടുക്കെട്ടി. റിക്രെയേറ്റീവോ ദെ ഹുയല്വക്കായാണ് അവസാനം കളിച്ചത്. ഇതിനിടെ ഇസ്രായേലി ക്ലബായ ജെറുസലേം എഫ്‌സിക്ക് വേണ്ടിയും കളിച്ചു. 

നേരത്തെ മുന്‍ കേരള ബ്ലാസ്റ്റേഴ്‌സ് താരം ഇയാന്‍ ഹ്യൂമിനേയും പൂനെ സ്വന്തമാക്കിയിരുന്നു. കനേഡിയന്‍ താരത്തിന് പുറമെ ാത്യു വില്‍സ്, മാര്‍ടിന്‍, മാര്‍സലീനോ, ആല്‍ഫാരോ, ഡിയേഗോ കാര്‍ലോസ്, മാര്‍കോ സ്റ്റാങ്കോവിച് എന്നിവരെയും പൂനെ സ്വന്തമാക്കിയിട്ടുണ്ട്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

മെസിയും റൊണാള്‍ഡോയും നിറഞ്ഞുനിന്ന വര്‍ഷം; പിഎസ്ജിയുടെ ആദ്യ ചാമ്പ്യന്‍സ് ലീഗ്
ഈ വര്‍ഷത്തെ അവസാന ഫിഫ റാങ്കിംഗിലും സ്പെയിൻ തന്നെ ഒന്നാമത്, അര്‍ജന്‍റീന രണ്ടാമത്, ഇന്ത്യയുടെ സ്ഥാനത്തില്‍ മാറ്റമില്ല