വിക്കറ്റിന്‍റെ മുന്നിലും പിന്നിലും മികവ്; ധോണിക്കൊപ്പമെത്തി ബട്ട്‌ലര്‍

By Web DeskFirst Published Feb 25, 2018, 6:33 PM IST
Highlights

ഹാമിള്‍ട്ടണ്‍: ന്യൂസീലാന്‍ഡിനെതിരായ ആദ്യ ഏകദിനത്തില്‍ എം.എസ് ധോണിയുടെ നേട്ടത്തിനൊപ്പമെത്തി ഇംഗ്ലണ്ട് വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ ജോസ് ബട്ട്‌ലര്‍. ഏകദിനത്തില്‍ കൂടുതല്‍ തവണ അമ്പതിലധികം റണ്‍സും നാല് പേരെ പുറത്താക്കിയതിന്‍റെയും നേട്ടത്തിലാണ് ബട്ട്‌ലര്‍ ധോണിക്കൊപ്പമെത്തിയത്. ആദ്യ ഏകദിനത്തില്‍ 79 റണ്‍സും നാല് പേരെ പുറത്താക്കുകയും ചെയ്ത ബട്ട്‌ലര്‍ മൂന്നാം തവണയാണ് ഇതാവര്‍ത്തിക്കുന്നത്.

ധോണിക്കൊപ്പം ദക്ഷിണാഫ്രിക്കന്‍ താരം എബി ഡിവിലിയേഴ്സും മൂന്ന് തവണ പ്രകടനം കാഴ്ച്ചവെച്ചിട്ടുണ്ട്. എന്നാല്‍ അഞ്ച് തവണ 50ലധികം റണ്‍സും നാല് പേരെ പുറത്താക്കുകയും ചെയ്ത കുമാര്‍ സംഗക്കാരയുടെയും ആദം ഗില്‍ക്രിസ്റ്റിന്‍റെയും പേരിലാണ് ലോക റെക്കോര്‍ഡ്. മത്സരത്തില്‍ 79 റണ്‍സെടുത്ത ബട്ട്‌ലര്‍ ന്യൂസീലാന്‍ഡ് താരങ്ങളായ മണ്‍റോ, വില്യംസണ്‍, ടെയ്‌ലര്‍, ഗ്രാന്‍ഡ്‌ഹോം എന്നിവരെ ക്യാച്ചെടുത്ത് പുറത്താക്കി. 

ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 79 റണ്‍സെടുത്ത ബട്ട്‌ലറുടെയും 71 റണ്‍സെടുത്ത ജോ റൂട്ടിന്‍റെയും മികവില്‍ എട്ട് വിക്കറ്റിന് 284 റണ്‍സെടുത്തു. എന്നാല്‍ മറുപടി ബാറ്റിംഗില്‍ റോസ് ടെയ്‌ലര്‍ തകര്‍പ്പന്‍ സെഞ്ചുറിയും(113), ടോം ലഥാം അര്‍ദ്ധ സെഞ്ചുറിയും79) നേടിയതോടെ ന്യൂസീലാന്‍ഡ് മൂന്ന് വിക്കറ്റിന് വിജയിച്ചു. 

click me!