
സിഡ്‌നി: ഓസ്ട്രേലിയൻ പരിശീലകന്‍ ജസ്റ്റിൻ ലാംഗർക്ക് ഇനി മുതൽ ഇരട്ടദൗത്യം. ലാംഗറെ ക്രിക്കറ്റ് ഓസ്ട്രേലിയ സെലക്ഷൻ കമ്മിറ്റിയിൽ ഉൾപ്പെടുത്തി. രാജിവച്ച മാർക് വോയ്ക്ക് പകരം മുഖ്യ സെലക്ടറായാണ് ലാംഗറുടെ നിയമനം. ട്രെവർ ഹോൺസും നാഷണൽ ടാലന്‍റ് മാനേജർ ഗ്രെഗ് ചാപ്പലുമാണ് സെലക്ഷൻ കമ്മിറ്റിയിലെ മറ്റ് അംഗങ്ങൾ.
ടീമിനെ തിരഞ്ഞെടുക്കും മുൻപ് ബിഗ് ബാഷ് ലീഗിലെ പരിശീലകരുമായും സ്റ്റേറ്റ് ടാലൻറ് മാനേജർമാരുമായും സെലക്ഷൻ കമ്മിറ്റി ചർച്ച നടത്തണമെന്നും ക്രിക്കറ്റ് ഓസ്ട്രേലിയ നിർദേശിച്ചു. രാജിവച്ച ഡാരെൻ ലീമാന് പകരമാണ് മുൻ ഓപ്പണറായ ലാംഗർ ഓസീസ് കോച്ചായി ചുമതലയേറ്റത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!