
ടൂറിന്‍: യുവന്റസിനായി തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ഗോള്‍ നേടാനാകാതെ ക്രിസ്റ്റിയാനോ റൊണാള്‍ഡോ. എങ്കിലും ലാസിയോയെ എതിരില്ലാത്ത രണ്ട് ഗോളിന് തോല്‍പ്പിക്കാന്‍ യുവന്റസിന് സാധിച്ചു. മിരലേം പാനിച്ച്, മരിയോ മാന്‍ഡ്‌സുകിച്ച് എന്നിവരാണ് യുവന്റസിന്റെ ഗോള്‍ നേടി. യുവന്റസിന്റെ ആദ്യ ഹോം മാച്ചായിരുന്നു ഇന്നലത്തേത്.
മത്സരം അര മണിക്കൂര്‍ പിന്നിട്ടപ്പോള്‍ യുവന്റസ് ആദ്യ ഗോള്‍ നേടി. ബോക്‌സിന് പുറത്ത് നിന്ന് ഒഴിഞ്ഞ് കിട്ടിയ പന്ത് പാനിച്ച് ലാസിയോയുടെ വലയിലേക്ക് നിറയൊഴിച്ചു. തുടര്‍ന്ന് റൊണാള്‍ഡോയുടെ മികച്ചൊരു ശ്രമം ലാസിയോ ഗോള്‍ കീപ്പര്‍ രക്ഷപ്പെടുത്തുകയും ചെയ്തു.
രണ്ടാം പകുതിയില്‍ യുവന്റസ് രണ്ടാം ഗോള്‍ നേടി. വലതു ഭാഗത്തു നിന്ന് വന്ന ക്രോസ്സ് റൊണാള്‍ഡോയുടെ കാലില്‍ തട്ടി മാന്‍ഡ്‌സുകിച്ചിന്റെ കാലില്‍. ആളൊഴിഞ്ഞ പോസ്റ്റില്‍ തട്ടിയിടേണ്ട ആവശ്യം മാത്രമേ മന്‍സുകിച്ചിന് ഉണ്ടായിരുന്നുള്ളു. ക്രിസ്റ്റിയാനോയ്ക്ക് ഗോള്‍ നേടാന്‍ അവസരം ലഭിച്ചെങ്കിലും മുതലാക്കാന്‍ സാധിച്ചില്ല.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!