
കൊച്ചി: ചെന്നൈയിന്‍ എഫ്‌സി താരം ബോള്‍ ബോയിയെ തെറിവിളിച്ചെന്ന ആരോപണത്തില്‍ വിശദീകരണവുമായി മഞ്ഞപ്പട അംഗം. അങ്ങനെ സംഭവിച്ചിട്ടില്ലെന്നും കഥ ബോധപൂര്‍വം സൃഷ്ടിച്ചതാണെന്ന് കേരള ബ്ലാസ്റ്റേഴ്‌സ് അംഗം വ്യക്തമാക്കി. മഞ്ഞപ്പടയുടെ എക്‌സിക്യൂട്ടിവ് മെമ്പറായ ഇയാള്‍ വിനീതിനോടും കേരള ബ്ലാസ്‌റ്റേഴ്‌സ് ആരാധകരോടും ക്ഷമ ചോദിച്ചു. ഇക്കാര്യവുമായി ബന്ധപ്പെട്ട് പൊലീസില്‍ നല്‍കിയ പരാതി പിന്‍വലിച്ചതായി സി.കെ വിനീത് അറിയിച്ചു.
മഞ്ഞപ്പടയുടെ സീല്‍ വച്ച കത്തിലാണ് അംഗത്തിന്റെ വിശദീകരണം. വിനീതിനാണ് കത്ത് അയച്ചിരിക്കുന്നത്. കത്തിന്റെ പൂര്‍ണരൂപം ഇങ്ങനെ... മഞ്ഞപ്പടയുടെ എക്‌സിക്യൂട്ടീവ് മെമ്പറായ ഞാന്‍ ഫെബ്രുവരി 15ന് കേരള ബ്ലാസ്റ്റേഴ്‌സ്- ചെന്നൈയിന്‍ എഫ്‌സി മത്സരത്തിന് ശേഷം മത്സരത്തിന്റെ റിപ്പോര്‍ട്ട് ആയി മഞ്ഞപ്പടയുടെ എക്‌സിക്യൂട്ടിവ് വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ അവതരിപ്പിച്ച ഒരു വോയ്‌സ് റെക്കോര്‍ഡ് ഗ്രൂപ്പില്‍ നിന്ന് ലീക്കാവുകയും അത് സി.കെ വിനീതിനെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയിലായിരുന്നു. ആ മാച്ചിനിടയില്‍ അങ്ങനെ ഒരു സംഭവം നടന്നിട്ടില്ല എന്നും തെറ്റായ കാര്യം അടങ്ങിയ ഒരു വോയ്‌സ് ക്ലിപ്പാണ് ഗ്രൂപ്പില്‍ അയച്ചത് എന്നതിനാല്‍ ബോധ്യപ്പെടുത്തുന്നു. മഞ്ഞപ്പടയ്ക്ക് ഇതില്‍ നേരിട്ടൊരു ബന്ധവുമില്ല. ഇതിന്റെ പേരില്‍ ഉണ്ടായിട്ടുള്ള വിഷമങ്ങള്‍ക്ക് കേരള ബ്ലാസ്റ്റേഴ്‌സ് ഫാന്‍സിനോടും സ.കെ വിനീതിനോടും ക്ഷമ ചോദിക്കുന്നു. എന്ന് പറഞ്ഞാണ് കത്ത് അവസാനിപ്പിക്കുന്നത്.
ഫെബ്രുവരി 15ന് കൊച്ചിയില്‍ നടന്ന കേരള ബ്ലാസ്റ്റേഴ്‌സ് - ചെന്നൈയിന്‍ മത്സരത്തിനിടയില്‍ വിനീത് ഏഴ് വയസുകാരനായ ബോള്‍ ബോയിയോട് തട്ടിക്കയറിയെന്നും അസഭ്യം പറഞ്ഞുവെന്നുമായിരുന്നു ആരോപണം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!