കടലിന്‍റെ മക്കള്‍ക്ക് നാളെ മഞ്ഞപ്പടയുടെ ആദരം; ചങ്കായി ലാലേട്ടനും

Published : Oct 04, 2018, 04:48 PM ISTUpdated : Oct 04, 2018, 04:49 PM IST
കടലിന്‍റെ മക്കള്‍ക്ക് നാളെ മഞ്ഞപ്പടയുടെ ആദരം; ചങ്കായി ലാലേട്ടനും

Synopsis

ജഴ്സിയുടെ മുന്‍വശത്ത് മത്സ്യത്തൊഴിലാളിയെയും ഹെലികോപ്ടറില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയ സെെന്യത്തെയും പ്രതിനിധീകരിക്കുന്ന ചിത്രങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നുന്നത്

കൊച്ചി: ഐഎസ്എല്‍ അഞ്ചാം സീസണില്‍ മഞ്ഞപ്പടയുടെ ചുണക്കുട്ടികള്‍ നാളെ ആദ്യ ഹോം മത്സരത്തിന് ഇറങ്ങുകയാണ്. കഴിഞ്ഞ സീസണിലെ തിരിച്ചടികള്‍ മറന്ന് പുതിയ ആവേശത്തിലെത്തുന്ന കേരള ബ്ലാസ്റ്റേഴ്സിനെ സ്വീകരിക്കാന്‍ കൊച്ചി ഒരുങ്ങി കഴിഞ്ഞു.

മലയാള നാടിനെ ദുരിതത്തിലാക്കിയ മഹാപ്രളയത്തെ അതിജീവിക്കാനുള്ള പോരാട്ടം നടത്തുന്ന കേരള ജനതയ്ക്ക് ബ്ലാസ്റ്റേഴ്സിന്‍റെ വിജയങ്ങള്‍ പുതിയ ഊര്‍ജം നല്‍കുമെന്നുറപ്പ്. അതിനായി ആദ്യ ഹോം മത്സരത്തില്‍ മഞ്ഞപ്പട സ്വപ്നം കാണുന്നതും ഒരു മികച്ച വിജയമാണ്.

അതിനൊപ്പം നാളത്തെ മത്സരം കേരള ബ്ലാസ്റ്റേഴ്സ്, നാട് ദുരിതത്തിലായപ്പോള്‍ രക്ഷാപ്രവര്‍ത്തനം നടത്തിയ മത്സ്യത്തൊഴിലാളികള്‍ക്ക് ആദരമായി അര്‍പ്പിക്കുകയാണ്. ഇതിനായി പ്രത്യേക ജഴ്സി അണിഞ്ഞായിരിക്കും നാളെ കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു രാജ്യാന്തര സ്റ്റേഡ‍ിയത്തില്‍ മഞ്ഞപ്പട കളിക്കാനിറങ്ങുക.

ജഴ്സിയുടെ മുന്‍വശത്ത് മത്സ്യത്തൊഴിലാളിയെയും ഹെലികോപ്ടറില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയ സെെന്യത്തെയും പ്രതിനിധീകരിക്കുന്ന ചിത്രങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നുന്നത്

കേരള ബ്ലാസ്റ്റേഴ്സിന്‍റെ ബ്രാന്‍ഡ് അംബാസിഡറായ നടന്‍ മോഹന്‍ലാല്‍ ആണ് ഇക്കാര്യം ഫേസ്ബുക്കിലെ ഒരു വീഡിയോയിലൂടെ അറിയിച്ചത്. നാളെ ആവേശത്തിരയിളക്കത്തിന് സാക്ഷിയാകാന്‍ താനുണ്ടാകുമെന്നും മോഹന്‍ലാല്‍ വ്യക്തമാക്കിയിട്ടുണ്ട്. 

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

അമേരിക്കയിലെ ലോകകപ്പിൽ ഇറാൻ കളിക്കില്ല, ഖമനെയിയെ വധിച്ചവരോട് സഹകരിക്കാനാവില്ലെന്ന് കായികമന്ത്രി, ഫുട്ബോൾ ലോകത്തും വൻ അനിശ്ചിതത്വം
യുദ്ധഭീതിക്കിടെ ഏഷ്യൻ കപ്പില്‍ ദേശീയ ഗാനം ആലപിക്കാതെ ഇറാൻ വനിതാ ഫുട്ബോൾ ടീമിന്‍റെ നിശബ്ദ പ്രതിഷേധം