
കൊച്ചി: ഐഎസ്എല്ലില്‍ ആദ്യം ലീഡെടുത്ത ബംഗലൂരു എഫ് സിക്കെതിരെ സമനില വീണ്ടെടുത്ത് കേരളാ ബ്ലാസ്റ്റേഴ്സ്. കളിയുടെ പതിനേഴാം മിനിട്ടില്‍ ബംഗലൂരു നായകന്‍ സുനില്‍ ഛേത്രിയിലൂടെ മുന്നിലെത്തിയ ബംഗലൂരുവിനെ മുപ്പതാം മിനിട്ടില്‍ സ്ലാവിസ്ല സ്റ്റോജനോവിക് നേടിയ പെനല്‍റ്റി ഗോളിലൂടെയാണ് ബ്ലാസ്റ്റേഴ്സ് സമനില പിടിച്ചത്.
ലയാളി താരം സഹല്‍ അബ്ദുള്‍ സമദിനെ പെനല്‍റ്റി ബോക്സില്‍ ബംഗലൂരു താരം നിഷുകുമാര്‍ വീഴ്ത്തിയതിനാണ് ബ്ലാസ്റ്റേഴ്സിന് അനുകൂലമായി പെനല്‍റ്റി ലഭിച്ചത്. കിക്കെടുത്ത് സ്റ്റോജനോവിക്കിന് പിഴച്ചില്ല.
പതിനേഴാം മിനുറ്റില്‍ മിക്കുവിന്റെ പാസില്‍ നിന്നായിരുന്നു ബംഗലൂരുവിനായി ഛേത്രിയുടെ മനോഹര ഫിനിഷിംഗ്. കളിയുടെ മൂന്നാം മിനിട്ടില്‍ ബ്ലാസ്റ്റേഴ്സിനാണ് ഗോളിലേക്ക് ആദ്യ അവസരം ലഭിച്ചത്. ബോക്സിനകത്തുനിന്ന് പ്രശാന്ത് നല്‍കിയ ലോ ക്രോസ് കണക്ട് ചെയ്ത് വിനീത് തൊടുത്ത ഷോട്ട് ക്രോസ് ബാറിന് മുകളിലൂടെ പറന്നു.
പിന്നീട് ആക്രമിച്ച് കളിച്ച ബംഗലൂരുവിന്റെ മുന്നേറ്റമാണ് ആദ്യപകുകിയില്‍ കാണാനാകുന്നത്. ആദ്യഗോള്‍ വീണതിന് പിന്നാലെ ഫ്രീ കിക്കില്‍ നിന്ന് ലഭിച്ച സുവര്‍ണാവസരം ബ്ലാസ്റ്റേഴ്സ് പാഴാക്കി. തൊട്ടു പിന്നാലെ സി കെ വിനീത് ബംഗലുരൂ ഗോള്‍ കീപ്പര്‍ സന്ധുവിനെ കീഴടക്കിയെങ്കിലും തലനാരിഴ വ്യത്യാസത്തില്‍ പന്ത് പുറത്ത് പോയി.
ആദ്യ ഇലവനില്‍ സി കെ വിനീതിനെയും സഹല്‍ അബ്ദുള്‍ സമദിനെയും കെ പ്രശാന്തിനെയും ഉള്‍പ്പെടുത്തിയാണ് ബ്ലാസ്റ്റേഴ്സ് ഇറങ്ങിയത്. പുനെ സിറ്റി എഫ്സിക്കെതിരായ കഴിഞ്ഞ മൽസരത്തിലും സഹലും വിനീതും ആദ്യ ഇലവനിലുണ്ടായിരുന്നു. പ്രശാന്തിനെ കൂടി ഉള്‍പ്പെടുത്തിയതോടെ ഇത്തവണ ആദ്യ ഇലവനില്‍ മൂന്ന് മലയാളികളായി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!