കൊച്ചി: മഞ്ഞക്കടല്‍ ആവേശത്തിന് മുന്നില്‍ ആദ്യ പകുതിയില്‍ മുട്ടുമടക്കാതെ കേരള ബ്ലാസ്റ്റേഴ്സ്. കൊച്ചിയില്‍ ജെംഷഡ്പൂര്‍ എഫ്സിക്കെതിരായ മത്സരത്തില്‍ ആദ്യ പകുതിയില്‍ ബ്ലാസ്റ്റേഴ്സിന് ഗോള്‍രഹിത സമനില. 30-ം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സ് ഗോള്‍മുഖത്ത് അപകടകരമായി പതിച്ച ഫ്രീ കിക്ക് ബ്ലാസ്റ്റേഴ്സ് ഗോളി പോള്‍ റെബൂക്ക തട്ടിയകറ്റിയത് മത്സരത്തില്‍ നിര്‍ണ്ണായകമായി.
മധ്യനിരയില്‍ ജാക്കിചന്ദ് സിംഗ് എത്തിയിട്ടും കേരള ബ്ലാസറ്റേഴ്സിന്റെ മുന്നേറ്റം ശക്തമായില്ല. മിസ് പാസുകളും ഒത്തൊരുമക്കുറവും കേരള ബ്ലാസ്റ്റേഴ്സിന് ഈ മത്സരത്തിലും ഭീഷണിയാകുന്ന കാഴ്ച്ചയാണ് ആദ്യ പകുതിയില്‍ കണ്ടത്. ജെംഷഡ്പൂര്‍ ഗോളിയെ പരീക്ഷിക്കുന്ന തരത്തിലുള്ള ഒരു നീക്കവും ബ്ലാസ്റ്റേഴ്സിന് കാഴ്ച്ചവെക്കാനായില്ല. 34ാം മിനുറ്റില്‍ സി.കെ വിനീതിന്റെ സിസര്‍കട്ട് ശ്രമവും പാളി.