
കൊച്ചി: ജംഷഡ്പൂർ എഫ്സിക്കെതിരെ കേരള ബ്ലാസ്റ്റേഴ്സ് ആരാധകരെ നിരാശപ്പെടുത്തില്ലെന്ന് സഹപരിശീലകൻ താങ്ബോയ് സിംഗ്തോ. ആദ്യമത്സരത്തിലൂടെ ടീമിന്‍റെ ശക്തിദൗർബല്യങ്ങൾ വ്യക്തമായെന്നും ജയത്തിനായി ടീം പൂർണ സജ്ജമാണെന്നും സിംഗ്തോ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
ബ്ലാസ്റ്റേഴ്സിന്‍റെ മുൻ കോച്ച് സ്റ്റീവ് കോപ്പലിന്‍റെ ജംഷഡ്പൂർ എഫ്സിയ്ക്കെതിരെ വിജയത്തിൽ കുറഞ്ഞൊന്നും മഞ്ഞപ്പട ലക്ഷ്യമിടുന്നില്ല. വിദേശ താരങ്ങളടക്കമുള്ളവർ അവസാന നിമിഷം ടീമിനൊപ്പം ചേർന്നതിനാൽ ഒന്നിച്ചുള്ള പരിശീലനത്തിന് കാര്യമായി അവസരം ലഭിക്കാതിരുന്നതാണ് ആദ്യമത്സരത്തിലെ മോശം പ്രകടനത്തിന് കാരണം.
ഗോൾ വഴങ്ങാതിരിക്കുക എന്നതിനാണ് കോച്ച് റെനെ മ്യൂലൻസ്റ്റീൻ മുൻതൂക്കം നൽകുന്നത്. അതേസമയം അർദ്ധാവസരങ്ങള്‍ മുതലെടുത്ത് ഗോൾ നേടാൻ ശ്രമിക്കുമെന്നും അദേഹം പറഞ്ഞു. വെള്ളിയാഴ്ച കൊച്ചിയിലാണ് ജംഷഡ്പൂർ എഫ്സിയ്ക്കെതിരായ ബ്ലാസ്റ്റേഴ്സിന്‍റെ അടുത്ത മത്സരം. എടികെ കൊല്‍ക്കത്തക്കതിരായ ആദ്യകളിയില്‍ ബ്ലാസ്റ്റേഴ്സ് സമനില വഴങ്ങിയിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!