
ഡബ്ലിന്‍: ലോകത്ത് എവിടെ പോയാലും ഒരു മലയാളി എങ്കിലും കാണുമെന്ന് പറയാറുണ്ട്. എവിടെയാണേലും തങ്ങളുടെ സ്വഭാവത്തിന് വലിയ മാറ്റമൊന്നും മലയാളി വരുത്താറില്ല. രാഷ്ട്രീയമായാലും സിനിമയാണേലുമൊക്കെ കൃത്യമായി വിദേശത്തും നിലപാടുകള്‍ ഒരു മടിയും കാണിക്കാതെ പ്രകടിപ്പിക്കുകയും ചെയ്യും. അതെല്ലാം അവിടെ നില്‍ക്കട്ടേ.
ചെണ്ട കൊട്ടും ലാലേട്ടന്‍റെ പഴയ സിനിമകളിലെ പാട്ടും ഇഷ്ടമില്ലാത്ത മലയാളികളുണ്ടാകുമോ. അതിന് സാധ്യത വളരെ വിരളമാണ്. ലാലേട്ടന്‍റെ ഹിറ്റ് പാട്ട് പാടി ഐറിഷ് സുരക്ഷ ജീവനക്കാരിയെ കറക്കിയെടുത്തതാണ് ഇപ്പോള്‍ മലയാളികള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ തരംഗമാകുന്നത്. ഇന്ത്യയും അയര്‍ലന്‍ഡും തമ്മില്‍ നടന്ന ഒന്നാമത്തെ ട്വന്‍റി 20 മത്സരമാണ് അതിന് വേദിയൊരുക്കിയത്.
മോഹന്‍ലാലിന്‍റെ ഗാന്ധര്‍വ്വം എന്ന സിനിമയിലെ ആരോടും പറയരുതീ പ്രേമത്തിന്‍ ജീവ രഹസ്യം എന്ന ഗാനം ചെണ്ടയുടെ താളത്തോടെ ഒരു കൂട്ടം മലയാളികള്‍ ചേര്‍ന്ന് പാടിയപ്പോള്‍ സുരക്ഷയൊരുക്കാന്‍ ബൗണ്ടറി ലെെനില്‍ നിന്ന് ജീവനക്കാരിയുടെ മുഖത്ത് ഒരു ചിരി വിടര്‍ന്നു.
വീഡിയോ കാണാം...
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!