
കൊച്ചി: പ്രളയത്തില്‍ മുങ്ങിയ കേരളത്തിന് സഹായവുമായി കേരള ബ്ലാസ്റ്റേഴ്‌സ് മഞ്ഞപ്പട ഫാന്‍സ്. കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ ദുരന്തബാധിതരെ സഹായിക്കാനുള്ള അവശ്യവസ്തുക്കള്‍ ശേഖരിക്കാന്‍ കൗണ്ടര്‍ ആരംഭിച്ചു. സ്റ്റേഡിയത്തിലെ നമ്പര്‍ Z1 ഗേറ്റിലാണ് സൗകര്യമൊരുക്കിയിരിക്കുന്നത്. കേരള ബ്ലാസ്റ്റേഴ്‌സുമായി സഹകരിച്ച് ആദ്യ ഘട്ടത്തില്‍ ഒന്നര ടണ്‍ സാധങ്ങള്‍ ക്യാമ്പുകളില്‍ എത്തിച്ചുകഴിഞ്ഞു.
ഇന്ന് രാത്രിവരെ സാധനസാമഗ്രികള്‍ ശേഖരിക്കുന്നതാണെന്ന് മഞ്ഞപ്പട ഫാന്‍സ് അറിയിച്ചു. കൗണ്ടറിന് മികച്ച പ്രതികരണം ലഭിക്കുന്നുണ്ടെന്നും എന്നാല്‍ കൂടുതല്‍ സാധനങ്ങള്‍ എത്തിക്കാനും ആരാധകരോട് മഞ്ഞപ്പട ആവശ്യപ്പെടുന്നു. 'കൂടെയുണ്ട് മഞ്ഞപ്പട' എന്ന ഉദ്യമത്തിന്‍റെ വിശദ വിവരങ്ങള്‍ മഞ്ഞപ്പടയുടെ ഫേസ്ബുക്ക് പേജില്‍ ലഭ്യമാണ്. മഴക്കെടുതിയുടെ പുതിയ വിവരങ്ങളും നിര്‍ദേശങ്ങളും മഞ്ഞപ്പട ആരാധകര്‍ ജനങ്ങളെ അറിയിക്കുന്നുണ്ട്.
ഇവിടേക്ക് സാധനങ്ങളെത്തിക്കാന്‍ പ്രമുഖ കായിക കമന്‍റേറ്റര്‍ ഷൈജി ദാമോദരന്‍ ആരാധകരോട് നേരത്തെ ആവശ്യപ്പെട്ടിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!