രഞ്ജി ട്രോഫി: കേരളം- മധ്യപ്രദേശ് മത്സരം ആവേശകരമായ അന്ത്യത്തിലേക്ക്

Published : Dec 01, 2018, 11:17 AM ISTUpdated : Dec 01, 2018, 11:47 AM IST
രഞ്ജി ട്രോഫി: കേരളം- മധ്യപ്രദേശ് മത്സരം ആവേശകരമായ അന്ത്യത്തിലേക്ക്

Synopsis

മധ്യപ്രദേശിനെതിരായ രഞ്ജി ട്രോഫിയില്‍ കേരളത്തിന് 186 റണ്‍സിന്റെ രണ്ടാം ഇന്നിങ്‌സ് ലീഡ്. രണ്ടാം ഇന്നിങ്‌സില്‍ കേരളം 455 റണ്‍സിന് എല്ലാവരും പുറത്തായി. 193 റണ്‍സുമായി  വിഷ്ണു വിനോദ് പുറത്താവാതെ നിന്നും.

തിരുവനന്തപുരം: മധ്യപ്രദേശിനെതിരായ രഞ്ജി ട്രോഫിയില്‍ കേരളത്തിന് 190 റണ്‍സിന്റെ രണ്ടാം ഇന്നിങ്‌സ് ലീഡ്. രണ്ടാം ഇന്നിങ്‌സില്‍ കേരളം 455 റണ്‍സിന് എല്ലാവരും പുറത്തായി. 193 റണ്‍സുമായി  വിഷ്ണു വിനോദ് പുറത്താവാതെ നിന്നും. ബേസില്‍ തമ്പി 57 റണ്‍സ് നേടി. അടുത്തടുത്ത പന്തുകളില്‍ ബേസില്‍ തമ്പിയും സന്ദീപ് വാര്യരും പുറത്തായതാണ്് വിഷ്ണുവിന് അര്‍ഹിച്ച ഇരട്ട സെഞ്ചുറി നിഷേധിച്ചത്. മറുപടി ബാറ്റിങ് ആരംഭിച്ച മധ്യപ്രദേസ് ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ 13 റണ്‍സെടുത്തിട്ടുണ്ട്. 

282 പന്തില്‍ ഒരു സിക്‌സിന്റേയും 23 ഫോറിന്റേയും സഹായത്തോടെയാണ് വിഷ്ണു വിനോദ് 193 റണ്‍സെടുത്തത്. 107 പന്തില്‍ രണ്ട് സിക്‌സിന്റേയും എട്ട് ഫോറിന്റെയും സഹായത്തോടെയാണ് ബേസില്‍ അര്‍ധ സെഞ്ചുറി നേടിയത്. ഒമ്പതാം വിക്കറ്റില്‍ 131 റണ്‍സാണ് ബേസില്‍ തമ്പി- വിഷ്ണു വിനോദ് സഖ്യം കൂട്ടിച്ചേര്‍ത്തത്. നേരത്തെ ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയും സെഞ്ചുറി നേടിയിരുന്നു. 211 പന്തില്‍ 14 ബൗണ്ടറിയും മൂന്നു സിക്‌സും സഹിതമാണ് സച്ചിന്‍ ബേബി 143 റണ്‍സെടുത്തിരുന്നത്. 

ഏഴാം വിക്കറ്റില്‍ സച്ചിന്‍ ബേബിവിഷ്ണു വിനോദ് സഖ്യം കൂട്ടിച്ചേര്‍ത്ത 199 റണ്‍സ് കൂട്ടുകെട്ടാണ് മല്‍സരത്തില്‍ കേരളത്തിന്റെ സാധ്യതകള്‍ നിലനിര്‍ത്തിയത്. അഞ്ചാം വിക്കറ്റില്‍ സച്ചിന്‍ ബേബി- വി.എ. ജഗദീഷ് സഖ്യം കൂട്ടിച്ചേര്‍ത്ത 72 റണ്‍സ് കേരളത്തിന്റെ തിരിച്ചുവരവിന് അടിത്തറയിട്ടു. രണ്ട് സെഷന്‍ ബാക്കി നില്‍ക്കെ മത്സരത്തില്‍ രണ്ട് ടീമുകള്‍ക്കും അവസരമുണ്ട്. മത്സരം സമനിലയെങ്കില്‍ ആദ്യ ഇന്നിങ്‌സ് ലീഡിന്റെ അടിസ്ഥാനത്തില്‍ മധ്യപ്രദേശ് രണ്ട് പോയിന്റ് ലഭിക്കും. വിജയിക്കാനായാല്‍ മാത്രമെ കേരളത്തിന് പോയിന്റ് നേടാന്‍ സാധിക്കുകയുള്ളു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

കരിയർ അവസാനിപ്പിക്കാൻ തോന്നിയ ആ ദിവസം: രോഹിത് ശർമയുടെ വെളിപ്പെടുത്തൽ; 'കടുത്ത നിരാശയിൽ നിന്ന് കരകയറാൻ 2 മാസം സമയമെടുത്തു'
ജമീമ റോഡ്രിഗസിന് അര്‍ധ സെഞ്ചുറി; ശ്രീലങ്കയ്‌ക്കെതിരെ വനിതാ ടി20യില്‍ ഇന്ത്യക്ക് എട്ട് വിക്കറ്റ് ജയം