
തിരുവനന്തപുരം: ദേശീയ ഗെയിംസില്‍ മികവ് തെളിയിച്ച കേരളത്തിന്റെ താരങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാരിന്റെ അംഗീകാരം. 68 താരങ്ങള്‍ക്ക് സര്‍ക്കാര്‍ ജോലിക്കുളള നിയമന ഉത്തരവ് മുഖ്യമന്ത്രി കൈമാറി. വ്യക്തിഗത ഇനത്തില്‍ മികച്ച പ്രകടനവും ടീം ഇനങ്ങളില്‍ സ്വര്‍ണവും നേടിയവര്‍ക്കാണ് നിയമനം നല്‍കിയത്.
വിവിധ വകുപ്പുകളില്‍ സൂപ്പര്‍ ന്യൂമററി തസ്തികകള്‍ സൃഷ്‌ടിച്ച് എല്‍ ഡി ക്ലര്‍ക്കായാണ് നിയമനം.ഗെയിംസില്‍ വെങ്കലവും വെളളിയും നേടിയ 84 പേര്‍ക്ക് പൊതുമേഖല സ്ഥാപനങ്ങളില്‍ ഉടന്‍ നിയമനം ന്‍തകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.ര്‍
കേരളത്തിന് വേണ്ടി മത്സരിച്ച നാല് അയല്‍സംസ്ഥാന താരങ്ങള്‍ക്കും നിയമനം കിട്ടി. ഇതില്‍ രണ്ടുപേര്‍മാത്രമാണ് ചടങ്ങിനെത്തിയിരുന്നത്.ജന്മനാട്ടില്‍ കിട്ടാത്ത അംഗീകാരം കേരളത്തില്‍ നിന്ന് കിട്ടിയപ്പോള്‍ പറഞ്ഞറിയിക്കാനാവാത്ത സന്തോഷം. മുതിര്‍ന്ന കായിക താരങ്ങളും പരിശീലകരും ചടങ്ങിനെത്തി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!