സന്തോഷ് ട്രോഫി: കേരളം സെമിയില്‍; മഹാരാഷ്ട്രയെ തകര്‍ത്തു

web desk |  
Published : Mar 25, 2018, 05:10 PM ISTUpdated : Jun 08, 2018, 05:48 PM IST
സന്തോഷ് ട്രോഫി: കേരളം സെമിയില്‍; മഹാരാഷ്ട്രയെ തകര്‍ത്തു

Synopsis

മഹാരാഷ്ട്രയെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ്  കേരളം സെമിയിലെത്തിയത്.

കൊല്‍ക്കത്ത: 72ാമത് സന്തോഷ് ട്രോഫിയില്‍ കേരളം സെമിയില്‍. മഹാരാഷ്ട്രയെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ്  കേരളം സെമിയിലെത്തിയത്. കേരള ക്യാപ്റ്റന്‍ രാഹുല്‍ രാജ്, എം.എസ്. ജിതിന്‍, കെ.പി. രാഹുല്‍ എന്നിവരാണ് കേരളത്തിന്‍റെ ഗോളുകള്‍ നേടിയത്.  ആദ്യ പകുതിയില്‍ കേരളം രണ്ട് ഗോളിന് പിന്നിലായിരുന്നു.

24ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ ക്യാപ്റ്റന്‍ കേരളത്തെ മുന്നിലെത്തിച്ചു. ആദ്യ പകുതി അവസാനിക്കാന്‍ മൂന്ന് മിനിറ്റ് മാത്രം ശേഷിക്കെ ജിതിന്‍ സ്കോര്‍ രണ്ടാക്കി ഉയര്‍ത്തി. കൗണ്ടര്‍ അറ്റാക്കിങ്ങില്‍ നിന്നായിരുന്നു ഗോള്‍ പിറന്നത്.

രണ്ടാം പകുതിയില്‍ മഹാരാഷ്ട്ര ആക്രമണം കടുപ്പിച്ചെങ്കിലും ഗോള്‍ അകന്നു നിന്നു. 58ാം മിനിറ്റില്‍ രാഹുല്‍ കേരളത്തിന്‍റെ ജയമുറിപ്പിച്ച ഗോള്‍ നേടി.  ഗ്രൂപ്പില്‍ ആദ്യം നടന്ന മത്സരങ്ങളില്‍ കേരളം ഛത്തീസ്ഗഢിനേയും മണിപ്പൂരിനേയും തോല്‍പ്പിച്ചിരുന്നു. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ഗുവാഹത്തിയില്‍ ഇന്ത്യക്ക് ടോസ്; ടീമില്‍ രണ്ട് മാറ്റം, ജസ്പ്രിത് ബുമ്ര തിരിച്ചെത്തി, വരുണിന് വിശ്രമം
ബിഗ് ബാഷില്‍ ആറാം തവണയും പെര്‍ത്ത് സ്‌കോച്ചേഴ്‌സ് ജേതാക്കള്‍; സിഡ്‌നി സിക്‌സേഴ്‌സിനെ തകര്‍ത്തത് ആറ് വിക്കറ്റിന്