പന്ത് ചുരണ്ടൽ വിവാദം; സ്റ്റീവ് സ്മിത്ത് രാജിവെച്ചു

By Web DeskFirst Published Mar 25, 2018, 2:22 PM IST
Highlights
  • ടിം പെയ്ന്‍ താല്‍ക്കാലിക ക്യാപ്റ്റന്‍
     

ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് രാജിവെച്ചു. ഡേവിഡ് വാര്‍ണര്‍ വൈസ് ക്യാപ്റ്റന്‍ സ്ഥാനവും രാജിവച്ചു. രാജി വിവരം ക്രിക്കറ്റ് ഓസ്ട്രേലിയ സ്ഥിരീകരിച്ചു. കേപ് ടൗണ്‍ ടെസ്റ്റില്‍ പന്തില്‍ കൃത്രിമം കാണിച്ചത് വിവാദമായിരുന്നു.സ്മിത്തിന്‍റെ രാജി ഓസ്ട്രേലിയന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. ടിം പെയ്ന്‍ ആയിരിക്കും താല്‍ക്കാലിക ക്യാപ്റ്റന്‍. സംഭവത്തെക്കുറിച്ച് ഉടന്‍ അന്വേഷണം നടത്തുമെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ. 

ഓ​സ്ട്രേ​ലി​യ​യു​ടെ കാ​മ​റൂ​ണ്‍ ബാ​ൻ​ക്രോ​ഫ്റ്റ് സാ​ൻ​ഡ്പേ​പ്പ​ർ ഉ​പ​യോ​ഗി​ച്ച് പ​ന്ത് ചു​ര​ണ്ടു​ന്ന വീ​ഡി​യോ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെ മത്സര ശേഷം മാധ്യമങ്ങളെ കണ്ട ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് ബോളില്‍ കൃത്രിമം കാണിച്ചത് തുറന്ന് സമ്മതിച്ചു. ബോളില്‍  കാ​മ​റൂ​ണ്‍ ബാ​ൻ​ക്രോ​ഫ്റ്റ് നടത്തി 'ചുരണ്ടല്‍' നേരത്തെ നിശ്ചയിച്ചതാണെന്നും. ടീമിലെ നേതൃനിരയിലെ താരങ്ങള്‍ക്ക് ഇത് അറിയാമായിരുന്നെന്നും സ്റ്റീവ് സ്മിത്ത് സമ്മതിച്ചു.

സംഭവത്തില്‍ ഖേദം പ്രകടിപ്പിക്കുന്നതായി സ്മിത്ത് പറഞ്ഞു.  ഉച്ചയൂണിന്‍റെ സമയത്താണ് ഇത്തരം ഒരു തന്ത്രം ആവിഷ്കരിച്ചത്. എന്നാല്‍ നടന്ന സംഭവത്തില്‍ ഒട്ടും അഭിമാനം തോന്നുന്നില്ല. കളിയുടെ ധാര്‍മ്മികതയ്ക്കും ആവേശത്തിനും ഒപ്പം നില്‍ക്കുന്നതല്ല ഈ പ്രവര്‍ത്തി സ്മിത്ത് പറഞ്ഞു.

ഞങ്ങള്‍ക്ക് മേധാവിത്വം നല്‍കുന്ന പ്രവര്‍ത്തിയായിരിക്കും ഇതെന്നാണ് കരുതിയത്. എന്നാല്‍ അത് നടന്നില്ല. എന്‍റെ നേതൃത്വത്തില്‍ ഇത് ഒരിക്കലും ആവര്‍ത്തിക്കില്ല. ഈ സംഭവത്തെക്കുറിച്ച് കോച്ചിന് പോലും അറിയില്ലായിരുന്നു. ഞങ്ങള്‍ ഇതിന്‍റെ പേരില്‍ പിടിക്കപ്പെട്ടില്ലായിരുന്നെങ്കിലും എനിക്ക് ഈ കാര്യത്തില്‍ കുറ്റബോധം തോന്നുമായിരുന്നു എന്നും സ്മിത്ത് പറയുന്നു.

ഒരിക്കലും കളി കൈവിടരുതെന്നാണ് ഞാന്‍ ചിന്തിച്ചത്. ഒട്ടും അഭിമാനിക്കാന്‍ അല്ല പഠിക്കാനുള്ള പാഠമാണിത്. ഈ കാര്യം ഇപ്പോള്‍ പറയുമ്പോഴും എനിക്ക് നാണക്കേട് തോന്നുന്നു സ്മിത്ത് പറയുന്നു. എങ്ങനെയാണ് തങ്ങള്‍ ബോളില്‍ കൃത്രിമം കാണിച്ചത് എന്ന് കാ​മ​റൂ​ണ്‍ ബാ​ൻ​ക്രോ​ഫ്റ്റ് പിന്നീട് മാധ്യമങ്ങളോട് വിശദീകരിച്ചു.

 

click me!