സന്തോഷ് ട്രോഫി; ഫൈനല്‍ ലക്ഷ്യമിട്ട് കേരളം ഇന്നിറങ്ങും

Sajish A |  
Published : Mar 30, 2018, 12:09 PM ISTUpdated : Jun 08, 2018, 05:44 PM IST
സന്തോഷ് ട്രോഫി; ഫൈനല്‍ ലക്ഷ്യമിട്ട് കേരളം ഇന്നിറങ്ങും

Synopsis

ഏറ്റവും കുറവ് ഗോള്‍ വഴങ്ങിയതും കേരളമാണ്. 15 ഗോളുകള്‍ നാലു മത്സരങ്ങളില്‍ നിന്നായി അടിച്ചപ്പോള്‍ വെറും ഒരു ഗോള്‍ മാത്രമാണ് കേരളം തിരിച്ചുവാങ്ങിയത്.

കൊല്‍ക്കത്ത: സന്തോഷ് ട്രോഫി ഫൈനല്‍ ലക്ഷ്യമിട്ട് കേരളം ഇന്ന് മിസോറാമിനെതിരേ. ഉച്ചയ്ക്ക് 2.30നാണ് മത്സരം. ഗ്രൂപ്പില്‍ രണ്ടാം സ്ഥാനത്താണ് മിസോറാം അവസാനിപ്പിച്ചത്. കര്‍ണാടകയോട് തോറ്റതു കൊണ്ടാണ് മിസോറാം രണ്ടാം സ്ഥാനത്തായത്. എന്നാല്‍ സെമി ഉറപ്പായത് കൊണ്ട് പ്രമുഖ താരങ്ങള്‍ക്ക് വിശ്രമം നല്‍കിയാണ് മിസോറാം ഇറങ്ങിയിരുന്നത്. ഇന്ന് ഈ താരങ്ങള്‍ തിരിച്ചെത്തും.  

അവസാനമായി 2005ലാണ് കേരളം സന്തോഷ് ട്രോഫി കിരീടം നേടിയത്. ട്രോഫി തിരിച്ച് കേരളത്തിന്‍റെ മണ്ണില്‍ എത്തിക്കണമെങ്കില്‍ ഇന്ന് മിസോറാമിനെ മറികടക്കണം. പിന്നാലെ ഫൈനലും. ടൂര്‍ണമെന്‍റില്‍ ഇതുവരെ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയതും ഏറ്റവും കുറവ് ഗോള്‍ വഴങ്ങിയതും കേരളമാണ്. 15 ഗോളുകള്‍ നാലു മത്സരങ്ങളില്‍ നിന്നായി അടിച്ചപ്പോള്‍ വെറും ഒരു ഗോള്‍ മാത്രമാണ് കേരളം തിരിച്ചുവാങ്ങിയത്.

ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച ടീമുകളില്‍ ഒന്നാണ് മിസോറാം എന്നാണ് കേരളാ പരിശീലകന്‍ സതീവന്‍ ബാലന്‍റെ അഭിപ്രായം. ഗ്രൂപ്പില്‍ ആതിഥേയരായ ബംഗാളിനെയും പിറകിലാക്കിയാണ് കേരളം സെമിയിലേക്ക് വന്നത്. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

പഞ്ചാബ് കിംഗ്സിനെതിരെ ടോസില്‍ ജയിച്ച് രാജസ്ഥാന്‍ റോയല്‍സ്, ഇരു ടീമിലും നിര്‍ണായക മാറ്റം, വൈഭവ് വെടിക്കെട്ടില്‍ പ്രതീക്ഷ
അന്ന് ലോകകപ്പില്‍ കോലിയുടെ സഹതാരം, ഇന്ന് കോലി കളിക്കുന്ന മത്സരം നിയന്ത്രിച്ച അമ്പയർ, ആരാണ് അജിതേഷ് അർഗൽ