
തിരുവനന്തപുരം: കേരളത്തിലേക്ക് വീണ്ടും രാജ്യാന്തര ക്രിക്കറ്റ് മത്സരം വരുന്നു.കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിന് ഈ സീസണിലെ ഒരു മത്സരം അനുവദിക്കാമെന്ന് ബിസിസിഐ ഉറപ്പുനല്‍കിയതായി കെസിഎ സെക്രട്ടറി ജയേഷ് ജോര്‍ജ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അതിന് മുന്നോടിയായി രഞ്ജി ട്രോഫിക്കും കാര്യവട്ടം വേദിയാകും.
ബിസിസിഐ ഉറപ്പ് ലഭിച്ചതോടെ ഈ സീസണില്‍ തന്നെ കാര്യവട്ടത്ത് രാജ്യാന്തര മത്സരങ്ങള്‍ സംഘടിപ്പിക്കാമെന്ന വിശ്വാസത്തിലാണ് കേരള ക്രിക്കറ്റ് അസോസിയേഷന്‍. അസമിലെ പുതിയ ബര്‍സാപര ക്രിക്കറ്റ് സ്റ്റേഡിയത്തിനൊപ്പം ഗ്രീന്‍ഫീല്‍ഡിനെയും പരിഗണിക്കണമെന്ന ശുപാര്‍ശ ഐസിസിക്ക്, ബിസിസിഐ നല്‍കിക്കഴിഞ്ഞു.
ഓസ്ടേലിയക്കെതിരെ ഒക്ടോബറില്‍ 7 ഏകദിനവും 2 ട്വന്റി 20യും ശ്രീലങ്കയ്‌ക്കെതിരെ മാര്‍ച്ചില്‍ 5 ഏകദിനവും 2 ട്വന്റി-20യും ഇന്ത്യ കളിക്കും. ന്യൂസീലന്‍ഡും ബംഗ്ലാദേശും ഉള്‍പ്പെട്ട ത്രിരാഷ്‌ട്ര പരമ്പരക്കും സാധ്യതയുണ്ട്.രഞ്ജി ട്രോഫിയിലെ ന്യൂട്രല്‍ വേദി പരീക്ഷണം ഉപേക്ഷിക്കാന്‍ സാധ്യതയുള്ളതിനാല്‍ കേരളത്തിന്റെ ആദ്യ മത്സരം തന്നെ കാര്യവട്ടത്ത് നടത്താനാണ് ആലോചന. 2014 ഒക്ടോബറില്‍ കൊച്ചിയിലെ ഇന്ത്യ വിന്‍ഡീസ് ഏകദിനമായിരുന്നു കേരളത്തിലെ അവസാന രാജ്യാന്തര ക്രിക്കറ്റ് മത്സരം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!