
കൊല്‍ക്കത്ത; രഞ്ജി ട്രോഫി ക്രിക്കറ്റിൽ ബംഗാളിനെതിരെ ജയപ്രതീക്ഷയുമായി കേരളം ഇന്നിറങ്ങും. ആദ്യ ഇന്നിംഗ്സില്‍ 144 റൺസിന്‍റെ ലീഡ് വഴങ്ങിയ ബംഗാള്‍, ഒരു വിക്കറ്റ് നഷ്ടത്തില്‍ 5 റൺസെന്ന നിലയിൽ ആണ് മൂന്നാം ദിനം തുടങ്ങുന്നത്. ഒരു റൺ എടുത്ത കൗശിക് ഘോഷിനെ സന്ദീപ് വാര്യരാണ് പുറത്താക്കിയത്.
ബംഗാളിന്‍റെ ഒന്നാം ഇന്നിംഗ്സ് സ്കോര്‍ ആയ 147 റൺസ് പിന്തുടര്‍ന്ന കേരളം 291 റൺസിന് പുറത്തായിരുന്നു. സീസണിലെ രണ്ടാം സെഞ്ച്വറി നേടിയ ജലജ് സക്സേനയാണ് കേരളത്തിന് കരുത്തായത്. ജലജ് 190 പന്തില്‍ 143 റൺസ് നേടി. കൊൽക്കത്ത ഈഡന്‍ ഗാര്‍ഡന്‍സിലാണ് മത്സരം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!