
കൊല്‍ക്കത്ത: രഞ്ജി ട്രോഫിയിൽ ബിസിസിഐയുടെ നിർദേശം മറികടന്ന് ഫാസ്റ്റ് ബോളർ മുഹമ്മദ് ഷമി കൂടുതൽ ഓവറുകൾ പന്തെറിഞ്ഞതിൽ വിശദീകരണവുമായി ബംഗാൾ പരിശീലകൻ സൈരാജ് ബഹുതുലെ. കൂടുതൽ ഓവറുകൾ എറിയണമെന്ന് ഷമി ആവശ്യപ്പെടുകയായിരുന്നുവെന്ന് ബഹുതുലെ പറഞ്ഞു.
വിശ്രമിക്കാമെന്ന് ടീം മാനേജ്മെന്‍റ് അറിയിച്ചെങ്കിലും ഷമി തയ്യാറായില്ല. രണ്ടാം ഇന്നിംഗ്സിലും ഷമി താത്പര്യപ്പെടുകയാണെങ്കിൽ കൂടുതൽ ഓവറുകൾ ബൗൾ ചെയ്യുമെന്നും ബഹുതുലെ വ്യക്തമാക്കി. ഓസ്ട്രേലിയൻ പര്യടനത്തിന് മുന്നോടിയായി ജോലിഭാരം കുറക്കാനായി 15 ഓവർ മാത്രം രഞ്ജിയിൽ പന്തെറിഞ്ഞാൽ മതിയെന്ന് ബിസിസിഐ മുഹമ്മദ് ഷമിയോട് നിർദേശിച്ചിരുന്നു. എന്നാൽ കേരളത്തിനെതിരെ 26 ഓവറാണ് ഷമി ബൗൾ ചെയ്തത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!