വിംബിള്‍ഡണ്‍ വനിതാ കിരീടം കെര്‍ബര്‍ക്ക്

By web deskFirst Published Jul 14, 2018, 9:59 PM IST
Highlights
  • സെറീന വില്യംസിനെ നേരിട്ടുളള സെറ്റുകള്‍ക്ക് തകര്‍ത്താണ് കെര്‍ബര്‍ ആദ്യ വിംബിള്‍ഡണ്‍ കിരീടം സ്വന്തമാക്കിയത്.

ലണ്ടന്‍: വിംബിള്‍ഡണ്‍ വനിതാ കിരീടം ജര്‍മന്‍ താരം ആഗ്വലിക് കെര്‍ബര്‍ക്ക്. സെറീന വില്യംസിനെ നേരിട്ടുളള സെറ്റുകള്‍ക്ക് തകര്‍ത്താണ് കെര്‍ബര്‍ ആദ്യ വിംബിള്‍ഡണ്‍ കിരീടം സ്വന്തമാക്കിയത്. സ്‌കോര്‍ 6-3 6-4.

ഒരു കുഞ്ഞിന് ജന്മം നല്‍കിയ ശേഷം അടുത്തിടെയാണ് സെറീന ഗ്രാന്‍ഡ് സ്ലാം ക്വാര്‍ട്ടിലേക്ക് തിരിച്ചെത്തിയത്. ഫ്രഞ്ച് ഓണപ്പില്‍ ടൂര്‍ണമെന്റിനിടെ പരിക്കേറ്റതിനാല്‍ പിന്മാറിയിരുന്നു. എന്നാല്‍ വിംബിള്‍ഡണിന്റെ ഫൈനല്‍ വരെ എത്തിയത് വലിയ നേട്ടമാണ്. 

കെര്‍ബറുടെ ആദ്യ വിംബിള്‍ഡണ്‍ കിരീടനേട്ടമാണിത്. മൂന്നാം ഗ്രാന്‍ഡ്സ്ലാമും. 2016ല്‍ വിംബിള്‍ഡണിലെത്തിയതാണ് കെര്‍ബറുടെ മികച്ച നേട്ടം. 2016 ഓസ്‌ട്രേലിയന്‍ ഓപ്പണും യുഎസ് ഓപ്പണും കെര്‍ബറുടെ പേരിലായിരുന്നു.
 

click me!