ഹാമില്‍ട്ടണ്‍ ടി20: അടി മേടിച്ച് ഇന്ത്യന്‍ ബൗളര്‍മാര്‍; കിവീസിന് തകര്‍പ്പന്‍ തുടക്കം

By Web TeamFirst Published Feb 10, 2019, 1:03 PM IST
Highlights

ഇന്ത്യക്കെതിരെ അവാസന ടി20യില്‍ ന്യൂസിലന്‍ഡിന് തകര്‍പ്പന്‍ തുടക്കം. ഹാമില്‍ട്ടണില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ന്യൂസിലന്‍ഡ് ആറ് ഓവര്‍ പിന്നിടുമ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ 66 റണ്‍സെടുത്തിട്ടുണ്ട്. കോളിന്‍ മണ്‍റോ (29), ടിം സീഫെര്‍ട്ട് (36) എന്നിവരാണ് ക്രീസില്‍.

ഹാമില്‍ട്ടണ്‍: ഇന്ത്യക്കെതിരെ അവസാന ടി20യില്‍ ന്യൂസിലന്‍ഡിന് തകര്‍പ്പന്‍ തുടക്കം. ഹാമില്‍ട്ടണില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ന്യൂസിലന്‍ഡ് ആറ് ഓവര്‍ പിന്നിടുമ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ 66 റണ്‍സെടുത്തിട്ടുണ്ട്. കോളിന്‍ മണ്‍റോ (29), ടിം സീഫെര്‍ട്ട് (36) എന്നിവരാണ് ക്രീസില്‍. ഖലീല്‍ അഹമ്മദാണ് കൂടുതല്‍ അടിവാങ്ങിയ ഇന്ത്യന്‍ ബൗളര്‍. രണ്ടോവറില്‍ 24 റണ്‍സാണ് ഖലീല്‍ വിട്ടുനല്‍കിയത്. 

മൂന്ന് മത്സരങ്ങളുള്ള പരമ്പരയില്‍ ഇരുവരും ഓരോ വിജയം നേടി ഒപ്പത്തിനൊപ്പമാണ്. ഇന്ന് വിജയിക്കുന്നവര്‍ക്ക് പരമ്പര സ്വന്തമാക്കാം.  നിര്‍ണായക മത്സരത്തില്‍ ഒരു മാറ്റവുമായിട്ടാണ് ഇന്ത്യ ഇറങ്ങുന്നത്. യൂസ്‌വേന്ദ്ര ചാഹലിന് പകരം കുല്‍ദീപ് യാദവ് ടീമില്‍ ഇടം നേടി. കിവീസ് ടീമിലും ഒരു മാറ്റമുണ്ട്. ബ്ലെയര്‍ ടിക്‌നര്‍ ഇന്ന് ന്യൂസിലന്‍ഡ് ജേഴ്‌സിയില്‍ അരങ്ങേറും. ലോക്കി ഫെര്‍ഗൂസണ്‍ വിശ്രമം അനുവദിച്ചു. 

ടീം ഇന്ത്യ: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, വിജയ് ശങ്കര്‍, ഋഷഭ് പന്ത്, എം.എസ്. ധോണി (വിക്കറ്റ് കീപ്പര്‍), ദിനേശ് കാര്‍ത്തിക്, ഹാര്‍ദിക് പാണ്ഡ്യ, ക്രുനാല്‍ പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍, കുല്‍ദീപ് യാദവ്, ഖലീല്‍ അഹമ്മദ്. 

click me!