അവസാന സെഷനില്‍ ഇംഗ്ലണ്ട് തോല്‍വി സമ്മതിച്ചു; ആദ്യ ടെസ്റ്റ് കിവീസിന്

web desk |  
Published : Mar 26, 2018, 01:42 PM ISTUpdated : Jun 08, 2018, 05:48 PM IST
അവസാന സെഷനില്‍ ഇംഗ്ലണ്ട് തോല്‍വി സമ്മതിച്ചു; ആദ്യ ടെസ്റ്റ് കിവീസിന്

Synopsis

ഓക്ലന്‍ഡില്‍ നടന്ന ടെസ്റ്റില്‍ ഇന്നിങ്സിനും 49 റണ്‍സിനുമായിരുന്നു ആതിഥേയരുടെ വിജയം.

ഓക്ലന്‍ഡ്: ഇംഗ്ലണ്ടിനെതിരേ ആദ്യ ടെസ്റ്റില്‍ ന്യൂസിലന്‍ഡിന് ഇന്നിങ്സ് ജയം. ഓക്ലന്‍ഡില്‍ നടന്ന ടെസ്റ്റില്‍ ഇന്നിങ്സിനും 49 റണ്‍സിനുമായിരുന്നു ആതിഥേയരുടെ വിജയം. സ്കോര്‍  ഇംഗ്ലണ്ട് 58 & 320. ന്യൂസിലന്‍ഡ് 427/8 ഡി. 
ആദ്യ ഇന്നിങ്സില്‍ ഇംഗ്ലണ്ട് 58ന് പുറത്തായിരുന്നു. ന്യൂസിലന്‍ഡിനെ ഇനിയും ബാറ്റിങ്ങിന് അയക്കണമെങ്കില്‍ ഇംഗ്ലണ്ടിന് 359 റണ്‍സ് കൂടെ വേണമായിരുന്നു.

എന്നാല്‍, നീല്‍ വാഗ്നര്‍, ടോഡ് ആസ്റ്റല്‍, ട്രന്‍ഡ് ബൗള്‍ട്ട് എന്നിവരുടെ മൂന്ന് വിക്കറ്റ് പ്രകടനം ഇംഗ്ലണ്ടിനെ തോല്‍വിയിലേക്ക് തള്ളിവിട്ടു. ഇംഗ്ലണ്ടിന്‍റെ രണ്ടാം ഇന്നിങ്സ് 320 റണ്‍സില്‍ അവസാനിച്ചു ടിം സൗത്തിക്കാണ് ഒരു വിക്കറ്റ്.


അഞ്ചാം ദിനം അവസാന സെഷനില്‍ ബെന്‍ സ്റ്റോക്സും (188 പന്തില്‍ 66), ക്രിസ് വോക്സും (118 പന്തില്‍ 52) പൊരുതിയെങ്കിലും വാഗ്നറുടെ പന്തില്‍ വീണു. കിവീസിന് ബ്രേക്ക് ത്രൂ നല്‍കിയതും ഈ വിക്കറ്റുകളാണ്. മാര്‍ക്ക് സ്റ്റോണ്‍മാന്‍ (55), ജോ റൂട്ട് (51) എന്നിവരും ഇംഗ്ലണ്ടിനായി മികച്ച പ്രകടനം പുറത്തെടുത്തു. രണ്ടാം ടെസ്റ്റ് ഈമാസം 30 മുതല്‍ ക്രൈസ്റ്റ്ചര്‍ച്ചില്‍  നടക്കും. ടെസ്റ്റില്‍ ഒന്നാകെ ഒമ്പത് വിക്കറ്റുകള്‍ വീഴ്ത്തിയ കിവീസ് പേസര്‍ ബൗള്‍ട്ടാണ് മാന്‍ ഒഫ് ദ മാച്ച്. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ഗുവാഹത്തിയില്‍ ഇന്ത്യക്ക് ടോസ്; ടീമില്‍ രണ്ട് മാറ്റം, ജസ്പ്രിത് ബുമ്ര തിരിച്ചെത്തി, വരുണിന് വിശ്രമം
ബിഗ് ബാഷില്‍ ആറാം തവണയും പെര്‍ത്ത് സ്‌കോച്ചേഴ്‌സ് ജേതാക്കള്‍; സിഡ്‌നി സിക്‌സേഴ്‌സിനെ തകര്‍ത്തത് ആറ് വിക്കറ്റിന്