ലോകകപ്പിൽ നോർവേയെ പരാജയപ്പെടുത്തി ഇംഗ്ലണ്ട് സെമി ഫൈനലിൽ പ്രവേശിച്ചു. ഇംഗ്ലണ്ടിന്റെ വിജയശില്പി ഇരട്ടഗോളുകൾ നേടിയ ജൂഡ് ബെല്ലിങ്‌ഹാം ആണ്.
മയാമി: അട്ടിമറിവിജയത്തോടെ ക്വാർട്ടറിൽ എത്തിയ നോർവേയെ തോല്പിച്ച് ഇംഗ്ലണ്ട് ലോകകപ്പ് സെമി പ്രവേശനം സ്വന്തമാക്കിയിരിക്കുകയാണ്. ജൂഡ് ബെല്ലിങ്‌ഹാമിന്റെ ഇരട്ടഗോളുകളാണ് ഇംഗ്ലണ്ടിന് വിജയമൊരുക്കിയത്. മത്സരത്തിൽ കൃത്യമായ താളത്തോടെ കളിച്ച ഇംഗ്ലണ്ടിനെ ഞെട്ടിച്ചുകൊണ്ട് മുപ്പത്തിയാറാം മിനിറ്റിൽ നോർവേ ലീഡെടുത്തെങ്കിലും ആദ്യ പകുതി അവസാനയ്ക്കും മുൻപ് ജൂഡ് ബെല്ലിങ്ങ്ഹാം തിരിച്ചടിച്ചു. സമനിലക്കുരുക്ക് പൊട്ടിക്കാൻ കിണഞ്ഞുപരിശ്രമിച്ച ഇംഗ്ലണ്ടിനെതിരെ വലിയ രീതിയിലുള്ള ആക്രമണമായിരുന്നു രണ്ടാം പകുതിയിൽ നോർവേ കാഴ്ചവച്ചത്.
എന്നാൽ കളിയവസാനിക്കാൻ മിനിറ്റുകൾ മാത്രം ശേഷിക്കെ ജൂഡ് ബെല്ലിങ്ങ്ഹാം ഇംഗ്ലണ്ടിനായി വീണ്ടും വലകുലുക്കി. ഹാളണ്ടിന്റെ ഗോൾ അടിയിൽ പ്രതീക്ഷ വച്ചിരുന്ന നോർവേയ്ക്ക് പ്രതീക്ഷിച്ച പോലെയായിരുന്നില്ല കാര്യങ്ങൾ. ആക്രമിച്ച കളിച്ചെങ്കിലും പലപ്പോഴും ഗോൾ നേടാൻ നോർവേയ്ക്ക് സാധിച്ചില്ല. രണ്ടാം പകുതിയിൽ സോർലോത്തിന് ലഭിച്ച മികച്ച അവസരം ഹാളണ്ടിന് പാസ് നൽകാത്ത താരം തുലച്ച് കളഞ്ഞത് വലിയ ചർച്ചയായിരുന്നു. ഇപ്പോഴിതാ ജൂഡ് ബെല്ലിങ്ങ്‌ഹാമിനെ കുറിച്ച് മത്സരശേഷം ഹാളണ്ട് പറഞ്ഞ വാക്കുകളാണ് ചർച്ചയാവുന്നത്. ജൂഡ് ലോകത്തിലെ നെറ്റ്വഗും മികച്ച കളിക്കാരിൽ ഒരാളാണ് എന്നാണ് ഹാളണ്ട് പറയുന്നത്.
ഏതൊരു ടീമും അവനെ പോലെയൊരു കളിക്കാരനെ അർഹിക്കുന്നുവെന്നും ഹാളണ്ട് കൂട്ടിച്ചേർത്തു. "ജൂഡ് ബെല്ലിങ്ങ്ഹാം ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരിൽ ഒരാൾ. മധ്യനിരതാരമായിരുന്നിട്ടും അവൻ ഗോളുകൾ നേടുന്നു. എതിരാളികളെ ഡ്രിബിൾ ചെയ്ത് മുന്നേറുന്നു. ഇംഗ്ലണ്ടും മാഡ്രിഡും ഭാഗ്യവാന്മാരാണ്, ഏതൊരു ടീമും ജൂഡ് ബെല്ലിങ്‌ഹാമിനെ പോലെയൊരു കളിക്കാരനെ അർഹിക്കുന്നുണ്ട്. അവനെതിരെയുള്ള വിമർശനങ്ങൾ അവൻ അർഹിക്കുന്നില്ല." ഹാളണ്ട് പറയുന്നു. അതേസമയം ന്നത്തെ മത്സരത്തിലെ ഗോൾ നേട്ടത്തോടെ ഈ ലോകകപ്പിൽ ആറ് ഗോളുകൾ നേട്ടം കൈവരിക്കാനും ജൂഡ് ബെല്ലിങ്‌ഹാമിനായി.


