Latest Videos

സ്ലിപ്പില്‍ ഇരപിടിയനായി കെഎല്‍ രാഹുല്‍, റെക്കോര്‍ഡ്

By Web TeamFirst Published Aug 22, 2018, 1:21 PM IST
Highlights

ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യന്‍ താരം കെ എല്‍ രാഹുലിന് അപൂര്‍വ റെക്കോര്‍ഡ്. സ്ലിപ്പില്‍ ഇന്ത്യയുടെ വിശ്വസ്തകരങ്ങളായി മാറിയ രാഹുല്‍ ഈ മത്സരത്തില്‍ ഇതുവരെ ഏഴു ക്യാച്ചുകളാണ് കൈപ്പിടിയിലൊതുക്കിയത്. ഫീല്‍ഡര്‍ എന്ന നിലയില്‍ ഇംഗ്ലണ്ടില്‍ ഒരു മത്സരത്തില്‍ ഏറ്റവും ക്യാച്ചുകളെടുക്കുന്ന താരമെന്ന റെക്കോര്‍ഡാണ് രാഹുല്‍ ഇതോടെ സ്വന്തമാക്കിയത്. ടെസ്റ്റ് ചരിത്രത്തില്‍ ഒറു മത്സരത്തില്‍ ഏഴ് ക്യാച്ചുകള്‍ കൈപ്പിടിയിലൊതുക്കുന്ന ഏഴാമത്തെ ഫീല്‍ഡറും മൂന്നാമത്തെ ഇന്ത്യന്‍ താരവുമാണ് രാഹുല്‍.

നോട്ടിംഗ്ഹാം: ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യന്‍ താരം കെ എല്‍ രാഹുലിന് അപൂര്‍വ റെക്കോര്‍ഡ്. സ്ലിപ്പില്‍ ഇന്ത്യയുടെ വിശ്വസ്തകരങ്ങളായി മാറിയ രാഹുല്‍ ഈ മത്സരത്തില്‍ ഇതുവരെ ഏഴു ക്യാച്ചുകളാണ് കൈപ്പിടിയിലൊതുക്കിയത്. ഫീല്‍ഡര്‍ എന്ന നിലയില്‍ ഇംഗ്ലണ്ടില്‍ ഒരു മത്സരത്തില്‍ ഏറ്റവും ക്യാച്ചുകളെടുക്കുന്ന താരമെന്ന റെക്കോര്‍ഡാണ് രാഹുല്‍ ഇതോടെ സ്വന്തമാക്കിയത്. ടെസ്റ്റ് ചരിത്രത്തില്‍ ഒറു മത്സരത്തില്‍ ഏഴ് ക്യാച്ചുകള്‍ കൈപ്പിടിയിലൊതുക്കുന്ന ഏഴാമത്തെ ഫീല്‍ഡറും മൂന്നാമത്തെ ഇന്ത്യന്‍ താരവുമാണ് രാഹുല്‍.

2015ല്‍ ശ്രീലങ്കക്കെതിരായ ഗോള്‍ ക്രിക്കറ്റ് ടെസ്റ്റില്‍ എട്ടു ക്യാച്ചുകളെടുത്തിട്ടുള്ള അജിങ്ക്യാ രഹാനെയുടെ ലോക റെക്കോര്‍ഡ് രാഹുല്‍ അവസാന ദിവസം തകര്‍ക്കുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. അവസാന ദിനം ഇംഗ്ലണ്ടിന്റെ ഒരു വിക്കറ്റ് കൂടി വീഴ്ത്തിയാല്‍ വിജയം ഇന്ത്യയുടെ കൈയിലൊതുങ്ങും. ഈ മത്സരത്തില്‍ ഏഴ് ക്യാച്ചുകളെടുത്ത റിഷഭ് പന്തും പുതിയ ചരിത്രം കുറിച്ചു. ഇത് ആറാം തവണയാണ് ഒരു ടെസ്റ്റില്‍ രണ്ട് ഫീല്‍ഡര്‍മാര്‍ ഏഴ് ക്യാച്ചുകള്‍ വീതമെടുക്കുന്നത്. എന്നാല്‍ ഒറു ടീമിലെ രണ്ടു താരങ്ങള്‍തന്നെ ഈ നേട്ടം കൈവരിക്കുന്നത് ചരിത്രത്തില്‍ ആദ്യവും.

ഇതിനുപുറമെ മറ്റൊരു അപൂര്‍വനേട്ടം കൂടി റിഷഭ് പന്ത് സ്വന്തം പേരിലെഴുതി. ഏഴ് ക്യാച്ചുകളെടുത്ത പന്ത് ടെസ്റ്റ് അരങ്ങേറ്റത്തില്‍ ഈ നേട്ടം കൈവരിക്കുന്ന ഏഴാമത്തെ താരമായി. അതേസമയം, വിക്കറ്റ് കീപ്പറെന്ന നിലയില്‍ ഈ നേട്ടത്തിലെത്തുന്ന ലോകത്തിലെ ആദ്യ താരവുമായി.

ഈ മത്സരത്തിലെ ഇരു ടീമുകളുടെയും രണ്ട് ഇന്നിംഗ്സിലും ആദ്യ അഞ്ച് ബാറ്റ്സ്മാന്‍മാര്‍ രണ്ടക്കം കടന്നുവെന്ന പ്രത്യകതയുമുണ്ട്.ടെസ്റ്റ് ചരിത്രത്തില്‍ ഇതാദ്യമായാണ് നാല് ഇന്നിംഗ്സിലും രണ്ട് ടീമുകളുടെയും ആദ്യ അഞ്ച് പേരും രണ്ടക്കം കടക്കുന്നത്.

click me!