അസാധാരണ പുറത്താകല്‍; രാഹുലിന് നാണക്കേടിന്‍റെ റെക്കോര്‍ഡ്

By Web DeskFirst Published Mar 13, 2018, 8:43 AM IST
Highlights
  • രാഹുലിന്‍റെ പുറത്താകല്‍ ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തിലാദ്യം

കൊളംബോ: നിദാഹത്ത് ട്രോഫി ടി20ല്‍ ശ്രീലങ്കയ്ക്കെതിരായ രണ്ടാം മത്സരത്തിന് ഇറങ്ങിയപ്പോള്‍ റിഷഭ് പന്തിന് പകരം ലോകേഷ് രാഹുലിനെയാണ് ഇന്ത്യ ഉള്‍പ്പെടുത്തിയത്. ആദ്യ രണ്ട് മത്സരങ്ങളില്‍ പ്രതീക്ഷിച്ച മികവ് പുലര്‍ത്താനാകാതെ പോയതാണ് പന്തിന് പകരം താരത്തെയിറക്കാന്‍ മാനേജ്മെന്‍റിനെ പ്രേരിപ്പിച്ചത്. എന്നാല്‍ മത്സരത്തില്‍ മൂന്നാമനായിറങ്ങി തിളങ്ങാനാകാതെ പോയ രാഹുല്‍ നാണക്കേടിന്‍റെ റെക്കോര്‍ഡുമായാണ് പവലിയനിലേക്ക് മടങ്ങിയത്.

പതിനേഴ് പന്തില്‍ 18 റണ്‍സെടുത്ത രാഹുല്‍ ഹിറ്റ് വിക്കറ്റായി മടങ്ങുകയായിരുന്നു. സ്‌പിന്നര്‍ ജീവന്‍ മെന്‍ഡിസെറിഞ്ഞ 10-ാം ഓവറിലെ അഞ്ചാം പന്തിലാണ് വിക്കറ്റില്‍ തട്ടി രാഹുല്‍ പുറത്തായത്. ബാക്ക് ഫൂട്ടില്‍ മെന്‍ഡിസിനെ പായിക്കാനുള്ള ശ്രമത്തിനിടെ രാഹുല്‍ മടങ്ങുമ്പോള്‍ നാല് വിക്കറ്റിന് 82 എന്ന നിലയിലായിരുന്നു ഇന്ത്യ. ടി20യില്‍ ഹിറ്റ് വിക്കറ്റാകുന്ന ആദ്യ ഇന്ത്യന്‍ ബാറ്റ്സ്മാനും ലോക ക്രിക്കറ്റിലെ 10-ാം താരവുമാണ് ലോകേഷ് രാഹുല്‍. മത്സരത്തില്‍ ഇന്ത്യ ആറ് വിക്കറ്റിന് വിജയിച്ചിരുന്നു

click me!