ഓസീസിനെതിരായ മുന്നൊരുക്കത്തില്‍ തിളങ്ങി പൃഥ്വി ഷായും പാര്‍ഥിവ് പട്ടേലും; നിരാശപ്പെടുത്തി രഹാനെയും വിജയ്‌യും

By Web TeamFirst Published Nov 16, 2018, 5:39 PM IST
Highlights

ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരക്കുള്ള മുന്നൊരുക്കമായി സംഘടിപ്പിച്ച ഇന്ത്യ എ-ന്യൂസിലന്‍ഡ് എ ചതുര്‍ദിന അനൗദ്യോഗിക ടെസ്റ്റില്‍ ഇന്ത്യക്ക് മികച്ച സ്കോര്‍. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ ആദ്യ ദിവസം കളി നിര്‍ത്തുമ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 340 റണ്‍സെടുത്തു.

ക്രൈസ്റ്റ്ചര്‍ച്ച്: ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരക്കുള്ള മുന്നൊരുക്കമായി സംഘടിപ്പിച്ച ഇന്ത്യ എ-ന്യൂസിലന്‍ഡ് എ ചതുര്‍ദിന അനൗദ്യോഗിക ടെസ്റ്റില്‍ ഇന്ത്യക്ക് മികച്ച സ്കോര്‍. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ ആദ്യ ദിവസം കളി നിര്‍ത്തുമ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 340 റണ്‍സെടുത്തു. വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയില്‍ സെഞ്ചുറിയുമായി അരങ്ങേറിയ പൃഥ്വി ഷാ 62 റണ്‍സടിച്ചു.

ഓസീസ് പരമ്പരക്കുള്ള ടീമില്‍ ഇടം ലഭിക്കാതിരുന്ന മയാങ്ക് അഗര്‍വാള്‍ 65 റണ്‍സെടുത്തപ്പോള്‍ ഹനുമാ വിഹാരി 85 റണ്‍സെടുത്തു. 79 റണ്‍സുമായി പുറത്താകാതെ നില്‍ക്കുന്ന പാര്‍ഥി പട്ടേലാണ് ഇന്ത്യന്‍ നിരയില്‍ തിളങ്ങിയ മറ്റൊരുതാരം.

അതേസമയം, ഓസീസിനെതിരായ ടെസ്റ്റില്‍ സ്ഥാനം ഉറപ്പുള്ള മുരളി വിജയും(28), ക്യാപ്റ്റന്‍ അജിങ്ക്യാ രഹാനെയും(12) നിരാശപ്പെടുത്തി. ഷായും വിജയും ചേര്‍ന്ന് ഓപ്പണിംഗ് വിക്കറ്റില്‍ 62 റണ്‍സടിച്ചു. വിജയ് ടിക്നറുടെ പന്തില്‍ ബൗള്‍ഡായപ്പോള്‍ രഹാനെ ബ്രേസ്‌വെല്ലിന്റെ പന്തില്‍ ബൗള്‍ഡായി പുറത്തായി. ന്യൂസിലന്‍ഡിനായി ടിക്നര്‍ രണ്ട് വിക്കറ്റ് വീഴ്ത്തി

 

click me!