റെക്കോര്‍ഡിനരികെ കോലി; ആകാംക്ഷയോടെ ആരാധകര്‍

By Web DeskFirst Published Feb 24, 2018, 6:02 PM IST
Highlights

കേപ്‌ടൗണ്‍: ദക്ഷിണാഫ്രിക്കയ്ക്കെതിരായ അവസാന ടി20യില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലി ബാറ്റിംഗിനിറങ്ങുക അപൂര്‍വ്വ റെക്കോര്‍ഡ് ലക്ഷ്യമിട്ട്. ഇന്ന് 17 റണ്‍സ് കൂടി നേടാനായാല്‍ അന്താരാഷ്ട്ര ടി20യില്‍  2000 ക്ലബിലെത്തുന്ന മൂന്നാം താരവും ആദ്യ ഇന്ത്യന്‍ താരവും ആകും കോലി. ഇന്ന് നേട്ടത്തിലെത്തിയാല്‍ വേഗത്തില്‍ രണ്ടായിരം ക്ലബിലെത്തുന്ന താരമെന്ന റെക്കോര്‍ഡും കോലിയുടെ പേരിലാകും.

ന്യൂസീലന്‍ഡിന്‍റെ മാര്‍ട്ടിന് ഗുപ്റ്റിലും(2250) ബ്രണ്ടന്‍ മക്കല്ലവും(2140) മാത്രമാണ് മാത്രമാണ് ഇതിന് മുമ്പ് രണ്ടായിരത്തിലധികം റണ്‍സ് നേടിയിട്ടുള്ളത്‍. 52 ഇന്നിംഗ്സുകളില്‍ നിന്ന് 50.85 ശരാശരിയില്‍ 1982 റണ്‍സാണ് ടി20യില്‍ ഇന്ത്യയുടെ റണ്‍മെഷീന്‍ അടിച്ചെടുത്തിട്ടുള്ളത്. 18 അര്‍ദ്ധ സെഞ്ചുറികള്‍ നേടിയിട്ടുള്ള ഇന്ത്യന്‍ നായകന്‍റെ ഉയര്‍ന്ന സ്കോര്‍ 90 ആണ്. പരമ്പരയിലെ ആദ്യ ടി20യില്‍ 26 റണ്‍സും രണ്ടാം മത്സരത്തില്‍ ഒരു റണ്ണുമായിരുന്നു കോലിയുടെ സമ്പാദ്യം. 
 

click me!