സച്ചിന്‍റെ നൂറ് സെഞ്ചുറികളുടെ റെക്കോര്‍ഡ് കോലി തകര്‍ക്കും: വീരു

Published : Feb 19, 2018, 10:51 AM ISTUpdated : Oct 05, 2018, 02:06 AM IST
സച്ചിന്‍റെ നൂറ് സെഞ്ചുറികളുടെ റെക്കോര്‍ഡ് കോലി തകര്‍ക്കും: വീരു

Synopsis

ദില്ലി: റണ്‍വേട്ട തുടരുന്ന ഇന്ത്യന്‍ നായകന്‍ വിരാട് കോലിയെ പ്രശംസ കൊണ്ട് മൂടി മുന്‍ വെടിക്കെട്ട് ഓപ്പണര്‍ വിരേന്ദര്‍ സെവാഗ്. ഇതേ നിലയില്‍ റണ്‍ദാഹം തുടര്‍ന്നാല്‍ സച്ചിന്‍റെ 100 അന്താരാഷ്ട്ര സെഞ്ചുറികളെന്ന റെക്കോര്‍ഡ് കോലി മറികടക്കുമെന്ന് വീരു പറയുന്നു. ഏകദിനത്തില്‍ കോലി 62 സെഞ്ചുറികള്‍ നേടുമെന്ന പ്രവചനവും ഒരു അഭിമുഖത്തില്‍ വീരു നടത്തി.

സച്ചിന്‍ സ്ഥാപിച്ച പല റെക്കോര്‍ഡുകളും മറികടക്കാന്‍ കോലിക്ക് സാധിക്കും. സച്ചിന് പകരംവെക്കാന്‍ താരങ്ങളില്ല എന്ന് പറയുന്നതുപോലെ കോലിക്ക് പകരമാളില്ല എന്ന് പറഞ്ഞുതുടങ്ങിയിരിക്കുന്നു. നിലവിലെ ഫിറ്റ്നസിന്‍റെ അടിസ്ഥാനത്തില്‍ കോലിക്ക് 40 വയസുവരെ കളിക്കാനാകും. അങ്ങനെയായാല്‍ കോലിക്ക് സ്വതസിദ്ധമായ ശൈലിയില്‍ സച്ചിനെ പിന്നിലാക്കാനാകുമെന്ന് സെവാഗ് പറയുന്നു. 

സച്ചിനെക്കാള്‍ കൂടുതല്‍ മത്സരം കളിക്കാന്‍ കോലിക്കാകുമെന്ന് പറയുന്ന സെവാഗ്, അതിനാല്‍ തന്നെ അദേഹത്തിന് കൂടുതല്‍ റണ്‍സും സെഞ്ചുറിയും നേടാനാകുമെന്ന് വാദിക്കുന്നു. ഏകദിനത്തില്‍ 35 സെഞ്ചുറിയും ടെസ്റ്റില്‍ 21 സെഞ്ചുറികളും ഇതിനകം കോലി നേടിയിട്ടുണ്ട്. ടെസ്റ്റില്‍ 51 സെഞ്ചുറിയും ഏകദിനത്തില്‍ 49 സെഞ്ചുറിയുമാണ് സച്ചിന്‍റെ പേരിലുള്ളത്. ഏകദിനത്തില്‍ സച്ചിന് പിന്നില്‍ സെഞ്ചുറി വേട്ടയില്‍ രണ്ടാം സ്ഥാനത്താണ് ഇന്ത്യന്‍ നായകന്‍. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

സഞ്ജു ഷോയിൽ പാകിസ്ഥാനും വീണു, ഇന്ത്യ-പാക് പോരാട്ടത്തെയും മറികടന്ന് കാഴ്ചക്കാരില്‍ റെക്കോർഡിട്ട് ഇന്ത്യ-വിന്‍ഡീസ് മത്സരം
വിന്‍ഡീസിനെതിരെ ഇന്ത്യയുടെ വിജയശില്‍പിയായ സഞ്ജുവിനെതിരെ വംശീയ അധിക്ഷേപം; കേന്ദ്രമന്ത്രിക്ക് പരാതി നല്‍കി കോണ്‍ഗ്രസ്