വിവിയന്‍ റിച്ചാര്‍ഡ്സിനെ മറികടക്കുമോ കോലി?

By Web DeskFirst Published Feb 24, 2018, 6:24 PM IST
Highlights

കേപ്‌ടൗണ്‍: ക്രിക്കറ്റ് ചരിത്രത്തില്‍ റണ്‍വേട്ട കൊണ്ട് വിസ്‌മയം സൃഷ്ടിക്കുകയാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോലി. ക്രിക്കറ്റിന്‍റെ മൂന്ന് ഫോര്‍മാറ്റുകളിലും തുടരുന്ന റണ്‍ദാഹമാണ് കോലിയെ മറ്റ് താരങ്ങളില്‍ നിന്ന് വ്യത്യസ്തമാക്കുന്നത്. ദക്ഷിണാഫ്രിക്കയില്‍ ആദ്യമായി ഇന്ത്യ പരമ്പര വിജയം കുറിച്ചത് കോലിയുടെ ഈ റണ്‍വേട്ടയുടെ കൂടി പിന്തുണയിലാണ്. 

ഇന്ത്യയുടെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലെ അവസാന മത്സരം ഇന്ന് നടക്കാനിരിക്കേ തന്‍റെ റണ്‍ദാഹത്തിന് മാറ്റ് കൂട്ടുന്ന റെക്കോര്‍ഡ് സ്വന്തമാക്കാനുള്ള അവസരമാണ് കോലിയെ കാത്തിരിക്കുന്നത്.മൂന്നാം ടി20യില്‍ 129 റണ്‍സ് നേടിയാല്‍ ഒരു പരമ്പരയിൽ 1000 റണ്‍സ് നേടുന്ന രണ്ടാം താരമെന്ന റെക്കോര്‍ഡ് കോലിയുടെ പേരിലാകും. 

മൂന്ന് ടെസ്റ്റും ആറ് ഏകദിനങ്ങളും മൂന്ന് ടി20യും അടങ്ങിയ ദക്ഷിണാഫ്രിക്കന്‍ പര്യടത്തില്‍ പര്യടത്തില്‍ ഒരു മത്സരം അവശേഷിക്കേ 871 റണ്‍സാണ് കോലി അടിച്ചെടുത്തിരിക്കുന്നത്. 1976 ലെ ഇംഗ്ലണ്ട് പര്യടനത്തില്‍ 1045 റണ്‍സ് സ്വന്തമാക്കിയ വെസ്റ്റിന്‍ഡീസ് ഇതിഹാസം വിവിയന്‍ റിച്ചാര്‍ഡ്സാണ് ഒരു പരമ്പരയില്‍ 1000 റണ്‍സ് തികച്ചിട്ടുള്ള ഏക താരം. 
 

click me!