റാഷിദ് വെടിക്കെട്ടില്‍ ഹൈദരാബാദിന് മികച്ച സ്കോര്‍

web desk |  
Published : May 25, 2018, 08:44 PM ISTUpdated : Oct 02, 2018, 06:30 AM IST
റാഷിദ് വെടിക്കെട്ടില്‍ ഹൈദരാബാദിന് മികച്ച സ്കോര്‍

Synopsis

ആദ്യ വിക്കറ്റില്‍ ധവാനും സാഹയും ചേര്‍ന്ന് 56 റണ്‍സ് കൂട്ടിച്ചേര്‍ത്തു.

കൊല്‍ക്കത്ത: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് രണ്ടാം ക്വാളിഫയറില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 175 റണ്‍സ് വിജയലക്ഷ്യം. ഈഡന്‍ ഗാര്‍നില്‍ ടോസ് നേടിയ കൊല്‍ക്കത്ത ക്യാപ്റ്റന്‍ ദിനേഷ് കാര്‍ത്തിക് ഹൈദരാബാദിനെ ബാറ്റിങ്ങിന് ക്ഷണിച്ചു. 

മോശമല്ലാത്ത തുടക്കമാണ് വൃദ്ധിമാന്‍ സാഹ (27 പന്തില്‍ 35)യും ശിഖര്‍ ധവാന്‍ (24 പന്തില്‍ 34) എന്നിവര്‍ നല്‍കിയത്. ആദ്യ വിക്കറ്റില്‍ ഇരുവരും 56 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ പിന്നീടെത്തിയവരില്‍ ഷാക്കിബ് അല്‍ ഹസന്‍ (24 പന്തില്‍ 28) ഒഴികെ മറ്റാര്‍ക്കും തിളങ്ങാന്‍ സാധിച്ചില്ല. ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍ (മൂന്ന് പന്തില്‍ 3), ദീപക് ഹൂഡ (19 പന്തില്‍ 19) യൂസഫ് പഠാന്‍ (ഏഴ് പന്തില്‍ മൂന്ന്), കാര്‍ലോസ് ബ്രാത്‌വെയ്റ്റ് (4 പന്തില്‍ 8) എന്നിവര്‍ പൂര്‍ണമായും നിരാശപ്പെടുത്തി. അവസാന ഓവറുകള്‍ റാഷിദ് ഖാന്റെ (10 പന്തില്‍ 34) പ്രകടനമാണ് സ്‌കോര്‍ 170 കടത്തിയത്. 

കൊല്‍ക്കത്തയ്ക്ക് വേണ്ടി കുല്‍ദീപ് യാദവ് രണ്ട് വിക്കറ്റ് വീഴ്ത്തി. സുനില്‍ നരെയ്ന്‍ പിയൂഷ് ചൗള, ശിവം മാവി എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി. ഇന്ന് വിജയിക്കുന്നവര്‍ ചെന്നൈ സൂപ്പര്‍ കിങ്‌സുമായുള്ള ഫൈനലിന് യോഗ്യത നേടും. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

രോഹിത്തിന്റെ മടങ്ങിവരവിനെ കുറിച്ച് സൂചന നല്‍കി ഹാര്‍ദിക് പാണ്ഡ്യ; ധൃതിപ്പെട്ട് കളിപ്പിക്കേണ്ടെന്ന് മാനേജ്‌മെന്റ് തീരുമാനം
പവര്‍ പ്ലേ മുതലാക്കി മുംബൈ ഇന്ത്യന്‍സ്; സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ കൂറ്റന്‍ സ്‌കോറിലേക്ക്