വീണ്ടും കുല്‍ദീപിന്‍റെ ഉശിരന്‍ ബൗളിംഗ്; ഇംഗ്ലണ്ടിന്‍റെ തലയരിഞ്ഞു

Web desk |  
Published : Jul 12, 2018, 06:08 PM ISTUpdated : Oct 04, 2018, 02:54 PM IST
വീണ്ടും കുല്‍ദീപിന്‍റെ ഉശിരന്‍ ബൗളിംഗ്; ഇംഗ്ലണ്ടിന്‍റെ തലയരിഞ്ഞു

Synopsis

പര്യടനത്തിലെ മിന്നുന്ന പ്രകടനം കുല്‍ദീപ് തുടരുന്നു

നോട്ടിംഗ്ഹാം: കുല്‍ദീപ് യാദവ് എന്ന സ്പിന്നറുടെ മിന്നുന്ന പ്രകടനം ഇന്ത്യയെ വീണ്ടും രക്ഷിക്കുന്നു. ഇംഗ്ലണ്ടിനെതിരെയുള്ള ആദ്യ ഏകദിനത്തില്‍ കുല്‍ദീപിലൂടെ ഇന്ത്യയുടെ മികച്ച തിരിച്ചുവരവ്. ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് ഇന്ത്യന്‍ ബൗളര്‍മാരെ തലങ്ങും വിലങ്ങും ആദ്യ ഓവറുകളില്‍ അടിച്ചകറ്റി.

പേസ് ബൗളര്‍മാരെ പിച്ച് തുണയ്ക്കില്ലെന്ന് മനസിലായതോടെയാണ് കോലി സ്പിന്നര്‍മാരെ പന്തേല്‍പ്പിച്ചത്. അതിനുള്ള ഫലം കുല്‍ദീപിന്‍റെ ആദ്യ ഓവറില്‍ തന്നെ ലഭിച്ചു. 38 റണ്‍സ് എടുത്ത ജേസണ്‍ റോയ് പുറത്ത്. തൊട്ട് പിന്നാലെ ജോണി ബെയര്‍സ്റ്റോയെയും ജോ റൂട്ടിനെയും എല്‍ബിഡബ്ല്യൂവില്‍ കുടുക്കി കുല്‍ദീപ് തന്നെ പുറത്താക്കി. 15 ഓവറുകള്‍ അവസാനിക്കുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടടത്തില്‍ 83 എന്ന നിലയിലാണ് ഇംഗ്ലണ്ട്. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

പഞ്ചാബ് കിംഗ്‌സ് അപരാജിത കുതിപ്പ് തുടരുന്നു; ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ തകര്‍ത്ത് ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി
ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് തിരിച്ചടി; ആയുഷ് മാത്രെയ്ക്ക് കൂടുതല്‍ മത്സരങ്ങള്‍ നഷ്ടമാകും, ധോണിയുടെ തിരിച്ചുവരവില്‍ അനിശ്ചിതത്വം