പൊള്ളാര്‍ഡിനെതിരെ കുല്‍ദീപ് എറിഞ്ഞ ആ പന്തിനെപ്പറ്റി ചര്‍ച്ച ചെയ്ത ക്രിക്കറ്റ് ലോകം

By Web TeamFirst Published Nov 5, 2018, 5:39 PM IST
Highlights

വെസ്റ്റ് ഇന്‍ഡീസിനെതിരായ ട്വന്റി-20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി ഇന്ത്യയുടെ വിജയശില്‍പിയായ കുല്‍ദീപ് യാദവ് എറിഞ്ഞ ഒരു പന്തിനെ പറ്റിയാണ് ഇപ്പോള്‍ ക്രിക്കറ്റ് ലോകം ചര്‍ച്ച ചെയ്യുന്നത്. മത്സരത്തിന്റെ ഒന്പതാം ഓവറിലായിരുന്നു പൊള്ളാര്‍ഡിനെതിരെ കുല്‍ദീപ് ഇതുവരെ ഉപയോഗിക്കാത്ത പുതിയ ആയുധം പുറത്തെടുത്തത്.

കൊല്‍ക്കത്ത: വെസ്റ്റ് ഇന്‍ഡീസിനെതിരായ ട്വന്റി-20 പമ്പരയിലെ ആദ്യ മത്സരത്തില്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി ഇന്ത്യയുടെ വിജയശില്‍പിയായ കുല്‍ദീപ് യാദവ് എറിഞ്ഞ ഒരു പന്തിനെ പറ്റിയാണ് ഇപ്പോള്‍ ക്രിക്കറ്റ് ലോകം ചര്‍ച്ച ചെയ്യുന്നത്. മത്സരത്തിന്റെ ഒന്പതാം ഓവറിലായിരുന്നു പൊള്ളാര്‍ഡിനെതിരെ കുല്‍ദീപ് ഇതുവരെ ഉപയോഗിക്കാത്ത പുതിയ ആയുധം പുറത്തെടുത്തത്.

ആ പന്തില്‍ വിക്കറ്റ് ലഭിച്ചില്ലെങ്കിലും കുല്‍ദീപിന്റെ ആവനാഴിയിലെ പുതിയ ആയുധമാണിതെന്നാണ് ക്രിക്കറ്റ് ലോകത്തെ ചര്‍ച്ച. ഈ സമയം കമന്ററി ബോക്സിലുണ്ടായിരുന്ന സുനില്‍ ഗവാസ്കറും സഞ്ജയ് മഞ്ജരേക്കറും ഇക്കാര്യം ശരിവെക്കുകയും ചെയ്തു. ഇടംകൈയന്‍ മീഡിയം പേസറുടെതെ പോലെ സാമാന്യം വേഗമേറിയ പന്താണ് കുല്‍ദീപ് പൊള്ളാര്‍ഡിനെതിരെ എറിഞ്ഞത്.

Kuldeep Yadav unveils his newest weapon! pic.twitter.com/7wu5prPUjD

— Debanish Achom (@journeybasket)

107  കിലോ മീറ്റര്‍ വേഗത്തില്‍ അപ്രതീക്ഷിതമായി എത്തിയ ആ പന്ത് പൊള്ളാര്‍ഡ് ഒരുവിധം തടുത്തിട്ടെങ്കിലും കുല്‍ദീപ് തേച്ചുമിനുക്കുന്ന പുതിയ ആയുധത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ തുടരുകയാണ്. സാധാരണഗതിയില്‍ 75-80 കിലോ മീറ്റര്‍ വേഗത്തിലാണ് കുല്‍ദീപ് പന്തെറായാറുള്ളത്.

മുന്‍ പാക് താരം ഷഹീദ് അഫ്രീദിയാണ് ഇത്തരത്തില്‍ അതിവേഗ പന്തുകള്‍കൊണ്ട് ബാറ്റ്സ്മാനെ അന്പരപ്പിച്ചിട്ടുള്ള മറ്റൊരു സ്പിന്നര്‍. ലെഗ് സ്പിന്നറായ അഫ്രീദീ പലപ്പോഴും മീഡിയം പേസറുടേത് പോലെ 115-120 കിലോ മീറ്റര്‍ വരെ വേഗത്തില്‍ പന്തെറിഞ്ഞ് ബാറ്റ്സ്മാനെ ഞെട്ടിച്ചിട്ടുണ്ട്.

പുതിയ ആയുധത്തിന്റെ പണിപ്പുരയിലാണെന്ന് മത്സരശേഷം കളിയിലെ കേമനായി തെരഞ്ഞെടുക്കപ്പെട്ട കുല്‍ദീപ് വ്യക്തമാക്കുകയും ചെയ്തു.

click me!