ടെസ്റ്റ് ചരിത്രത്തിലേക്ക് ബാറ്റുവീശിയ വീരോചിത ഇന്നിംഗ്‌സ്; കുശാല്‍ പെരേരയ്ക്ക് അപൂര്‍വ നേട്ടം

By Web TeamFirst Published Feb 17, 2019, 1:01 PM IST
Highlights

ഡര്‍ബനില്‍ പുറത്താകാതെ 153 റണ്‍സെടുത്ത പെരേരയുടെ ബാറ്റിംഗിനെ ടെസ്റ്റ് ക്രിക്കറ്റിലെ ഏക്കാലത്തെയും മികച്ച ഇന്നിംഗ്‌സുകളിലൊന്നായാണ് ക്രിക്കറ്റ് ലോകം വിശേഷിപ്പിച്ചത്. 

ഡര്‍ബന്‍: ഡര്‍ബന്‍ ടെസ്റ്റില്‍ ശ്രീലങ്ക ഒരു വിക്കറ്റിന്‍റെ തകര്‍പ്പന്‍ നേടിയപ്പോള്‍ വിജയശില്‍പിയായത് കുശാല്‍ പെരേര എന്ന പോരാളിയാണ്. പത്താം വിക്കറ്റില്‍ വിശ്വ ഫെര്‍ണാണ്ടോയുമൊത്ത് നേടിയ 78 റണ്‍സാണ് ലങ്കയ്ക്ക് ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ വിജയമൊരുക്കിയത്. പുറത്താകാതെ 153 റണ്‍സെടുത്ത പെരേരയുടെ ബാറ്റിംഗിനെ ടെസ്റ്റ് ക്രിക്കറ്റിലെ ഏക്കാലത്തെയും മികച്ച ഇന്നിംഗ്‌സുകളിലൊന്നായാണ് ക്രിക്കറ്റ് ലോകം വിശേഷിപ്പിച്ചത്. 

ദക്ഷിണാഫ്രിക്കയില്‍ ടെസ്റ്റില്‍ നാലാം ഇന്നിംഗ്‌സില്‍ സെഞ്ചുറി നേടുന്ന ആദ്യ ഏഷ്യന്‍ താരമാണ് കുശാല്‍ പെരേര. ജെഹന്നസ്‌ബര്‍ഗ് ടെസ്റ്റില്‍ 1995ല്‍ പാക്കിസ്ഥാന്‍ താരം ഇന്‍സമാം ഉള്‍ ഹഖ് നേടിയ 95 റണ്‍സായിരുന്നു ഇതുവരെയുള്ള ഉയര്‍ന്ന സ്‌കോര്‍. ദക്ഷിണാഫ്രിക്കയില്‍ ടെസ്റ്റില്‍ ഉയര്‍ന്ന സ്‌കോര്‍ നേടുന്ന ലങ്കന്‍ താരമെന്ന നേട്ടവും പെരേര(153) സ്വന്തമാക്കി. കേപ്‌ടൗണില്‍ 2012ല്‍ തിലന്‍ സമരവീര നേടിയ 115 റണ്‍സാണ് കുശാല്‍ പെരേര പിന്തള്ളിയത്.

305 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ലങ്ക ഒരവസരത്തില്‍ ഒമ്പത് വിക്കറ്റിന് 226 റണ്‍സ് എന്ന നിലയില്‍ തകര്‍ന്നിരുന്നു. എന്നാല്‍ പതിനൊന്നാമനായി ഇറങ്ങിയ വിശ്വ ഫെര്‍ണാണ്ടോയുമൊത്ത് പെരേര 78 റണ്‍സിന്‍റെ കൂട്ടുക്കെട്ടുണ്ടാക്കി. ഇതില്‍ ആറ് റണ്‍ മാത്രമാണ് ഫെഡര്‍ണാണ്ടോയുടെ സംഭാവന. അനായാസം പെരേര സന്ദര്‍ശകരെ വിജയത്തിലെത്തിച്ചു. ഇരുവരും കൂട്ടിച്ചേര്‍ത്ത 78 റണ്‍സ് പിന്തുടര്‍ന്ന് വിജയിച്ച ടെസ്റ്റുകളിലെ ഉയര്‍ന്ന 10-ാം വിക്കറ്റ് കൂട്ടുകെട്ടാണ്. 

click me!