മുഷ്‌താഖ് അലി ട്രോഫി: രഹാനെ മുംബൈ നായകന്‍; പൃഥ്വി ഷായ്ക്ക് തിരിച്ചുവരവ്

Published : Feb 17, 2019, 12:03 PM ISTUpdated : Feb 17, 2019, 12:04 PM IST
മുഷ്‌താഖ് അലി ട്രോഫി: രഹാനെ മുംബൈ നായകന്‍; പൃഥ്വി ഷായ്ക്ക് തിരിച്ചുവരവ്

Synopsis

മുംബൈ ടീമിനെ അജിങ്ക്യ രഹാനെ നയിക്കും. രഹാനെ നായകനായ 15 അംഗ സ്‌ക്വാഡിനെ അജിത് അഗാക്കര്‍ അധ്യക്ഷനായ സെലക്‌ഷന്‍ കമ്മിറ്റി പ്രഖ്യാപിച്ചു.

മുംബൈ: സയിദ് മുഷ്‌താഖ് അലി ട്രോഫി ടി20യില്‍ മുംബൈ ടീമിനെ അജിങ്ക്യ രഹാനെ നയിക്കും. രഹാനെ നായകനായ 15 അംഗ സ്‌ക്വാഡിനെ അജിത് അഗാക്കര്‍ അധ്യക്ഷനായ സെലക്‌ഷന്‍ കമ്മിറ്റി പ്രഖ്യാപിച്ചു. ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ പരിശീലന മത്സരത്തില്‍ പരിക്കേറ്റ പൃഥ്വി ഷായുടെ ക്രിക്കറ്റിലേക്കുള്ള തിരിച്ചുവരവാണ് ടീമില്‍ ശ്രദ്ധേയം. 

ശ്രേയാസ് അയ്യര്‍, സൂര്യകുമാര്‍ യാദവ്, അദിത്യ താരെ, തുടങ്ങിയ സൂപ്പര്‍ താരങ്ങളും ടീമിലുണ്ട്. ധവാല്‍ കുല്‍ക്കര്‍ണിയാണ് ടീമിലെ സ്റ്റാര്‍ പേസര്‍. കഴിഞ്ഞ തവണ ആദ്യ നാലില്‍ ഒരു മത്സരം മാത്രം ജയിച്ച മുംബൈ ടൂര്‍ണമെന്‍റിന്‍റെ തുടക്കത്തിലെ പുറത്തായിരുന്നു. മുഷ്‌താഖ് അലി ട്രോഫി ടി20 ഫെബ്രുവരി 21നാണ് ആരംഭിക്കുന്നത്. 

മുംബൈ ടീം

അജിങ്ക്യ രഹാനെ, പൃഥ്വി ഷാ, ശ്രേയാസ് അയ്യര്‍, ശാര്‍ദൂര്‍ ഠാക്കുര്‍, ധവാല്‍ കുല്‍ക്കര്‍ണി, സിദ്ദേഷ് ലാഡ്, ആദിത്യ താരം, സൂര്യകുമാര്‍ യാദവ്, ആകാശ് പാര്‍ക്കാര്‍, ഏക്‌നാഥ് കേര്‍ക്കര്‍, ദുര്‍മില്‍ മത്‌ക്കാര്‍, ഷാംസ് മുലാനി, ശുഭം രഞ്ജനെ, തുഷാര്‍ ദേശ്‌‌പാണ്ഡെ, റോയ്‌സ്റ്റണ്‍ ഡയാസ്

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

സന്നാഹ മത്സരത്തിൽ ജയപ്രതീക്ഷയിൽ ഇന്ത്യ; ശ്രീലങ്ക ഇലവനെതിരെ ജയിക്കാൻ വേണ്ടത് 45 ഓവറിൽ 207 റൺസ്
ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് മുൻപ് ഇന്ത്യയ്ക്ക് ആശ്വാസവാര്‍ത്ത; നായകൻ ശുഭ്മാൻ ഗിൽ നെറ്റ്സിൽ തിരിച്ചെത്തി