സ്വന്തം മൈതാനത്ത് തോറ്റമ്പി റയല്‍ മാഡ്രിഡ്

By Web TeamFirst Published Oct 21, 2018, 8:18 AM IST
Highlights

റയൽ സ്വന്തം ഗ്രൗണ്ടിൽ ഒന്നിനെതിരെ രണ്ട് ഗോളിന് ലെവാന്‍റെയോട് തോറ്റു. അഞ്ച് കളിയിൽ റയലിന്‍റെ നാലാം തോൽവി...

മാഡ്രിഡ്: സ്പാനിഷ് ലീഗ് ഫുട്ബോളിൽ റയൽ മാഡ്രിഡിന് വൻ തിരിച്ചടി. റയൽ സ്വന്തം ഗ്രൗണ്ടിൽ ഒന്നിനെതിരെ രണ്ട് ഗോളിന് ലെവാന്‍റെയോട് തോറ്റു. അഞ്ച് കളിയിൽ റയലിന്‍റെ നാലാം തോൽവിയാണിത്. 

ഹൊസെ ലൂയിസ് മൊറെയ്ൽസ്, റോജർ മാർട്ടി എന്നിവരുടെ ഗോളുകൾക്കാണ് ലെവാന്‍റെയുടെ ജയം. നിരവധി അവസരങ്ങൾ കളഞ്ഞുകുളിച്ച റയലിന്‍റെ ആശ്വാസഗോൾ നേടിയത് മാർസലോ ആയിരുന്നു. തോൽവിയോടെ റയൽ കോച്ച് യൂലൻ ലോപെട്ടോഗിയുടെ സ്ഥിതി പരുങ്ങലിലായി. ഒൻപത് കളിയിൽ 14 പോയിന്‍റുമായി അഞ്ചാം സ്ഥാനത്താണിപ്പോൾ റയൽ മാഡ്രിഡ്.

click me!