ഇന്ത്യൻ താരങ്ങൾക്ക് ലസിത്  മലിംഗയുടെ വിരുന്ന്

Published : Feb 03, 2022, 04:36 PM ISTUpdated : Mar 22, 2022, 07:11 PM IST
ഇന്ത്യൻ താരങ്ങൾക്ക് ലസിത്  മലിംഗയുടെ വിരുന്ന്

Synopsis

കൊളംബോ: അഞ്ചാം ഏകദിനത്തിന് മുൻപ് ഇന്ത്യൻ താരങ്ങൾക്ക് ലസിത്  മലിംഗയുടെ വിരുന്ന്. സ്വന്തം വീട്ടിലാണ് മലിംഗ ഇന്ത്യൻ താരങ്ങൾക്ക് വിരുന്നൊരുക്കിയത്. ലങ്കൻ ടീമിന്‍റെ തുടർതോൽവികളൊന്നും ലസിത് മലിംഗയുടെ സൗഹൃദത്തിനും സ്നേഹത്തിനും തടസ്സമായില്ല.  അത്താഴ വിരുന്നൊരുക്കിയാണ് മലിംഗ ഇന്ത്യൻതാരങ്ങളെ സ്വീകരിച്ചത്.

ഹിന്ദിപാട്ടുകൾ പാടിയാണ് ഇന്ത്യൻ താരങ്ങൾ വിരുന്ന് ആഘോഷമാക്കിയത്. മുംബൈ ഇന്ത്യൻസിൽ രോഹിത് ശർമയും ബുംറയും മലിംഗയും ഒരുമിച്ചാണ് കളിക്കുന്നത്. ഏഞ്ചലോ മാത്യൂസ്, ദിനേശ് ചന്ദിമൽ തുടങ്ങിയവും വിരുന്നിന് എത്തിയിരുന്നു. നേരത്തേ, വെസ്റ്റ് ഇൻഡീസ് പര്യടനത്തിനിടെ ഇന്ത്യൻതാരങ്ങൾ ഡ്വയിൻ ബ്രാവോയുടെ വീട്ടിലും പോയിരുന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ശുഭ്മാന്‍ ഗിൽ ലോകകപ്പ് ടീമില്‍ നിന്ന് പുറത്താവാൻ കാരണമായത് 5 കാര്യങ്ങൾ, ഒഴിവാക്കുന്ന കാര്യം അറിയിച്ചത് അവസാന നിമിഷം
അഡ്‌ലെയ്ഡില്‍ ഇംഗ്ലണ്ട് പൊരുതി വീണു, മൂന്നാം ടെസ്റ്റിലും ജയിച്ചുകയറി ആഷസ് കിരീടം നിലനിര്‍ത്തി ഓസ്ട്രേലിയ