
കൊച്ചി: പ്രൊഫഷണല്‍ കളിക്കാരെ മാറ്റിനിര്‍ത്തി ഒരു ഫുട്‌ബോള്‍ ടൂര്‍ണമെന്റ്. ജേതാക്കളാകുന്നവര്‍ക്ക് ഒരു ലക്ഷം രൂപയുടെ സമ്മാനങ്ങള്‍. സ്‌പോര്‍ട്‌സ് ഇവന്റ് മാനേജ്‌മെന്റ് സ്ഥാപനമായ ഈവ്‌സില്ലാസാണ് കോര്‍പ്പറേറ്റ് സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കായി ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നത്. 36 ടീമുകള്‍ പങ്കെടുക്കുന്ന ഫൈവ്‌സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന് ഈ മാസം 18ന് കൊച്ചി അംബേദ്കര്‍ സ്റ്റഡിയത്തില്‍ തുടക്കമാവും.
ഫെഡറല്‍ ബാങ്കിന്റെ സഹകരണത്തോടെ ലിഗ കോര്‍പറേറ്റ് കേരള-2018 എന്ന പേരിലാണ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുക. ഐ.ടി കമ്പനികളിലെ തൊഴിലാളി കൂട്ടായ്മ പ്രോഗ്രസീവ് ടെക്കീസും ടൂര്‍ണമെന്റുമായി സഹകരിക്കുന്നുണ്ട്. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ടൂര്‍ണമെന്റിലെ മത്സരങ്ങള്‍ ഫ്‌ളെഡ്‌ലൈറ്റിലാണ്. താല്‍പര്യമുള്ള ടീമുകള്‍ക്ക് മെയ് 12 വരെ രജിസ്റ്റര്‍ ചെയ്യാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 86183 99680.
കൊച്ചി മെട്രോ, ഫെഡറല്‍ ബാങ്ക്, മാധ്യമം, ഗോകുലം പാര്‍ക്ക്, മഹീന്ദ്ര, ഗ്രാന്‍ഡ് ഹയാത്ത്, ജെഎംജെ ഫിനാന്‍സ്, മാരുതി സുസുക്കി, മുത്തൂറ്റ് തുടങ്ങിയ ടീമുകള്‍ ടൂര്‍ണമെന്റിന്റെ ഭാഗമാവും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!