രാജസ്ഥാനെതിരേ ടോസ് നേടിയ ചെന്നൈ ആദ്യം ബാറ്റ് ചെയ്യും

web desk |  
Published : May 11, 2018, 07:43 PM ISTUpdated : Jun 29, 2018, 04:06 PM IST
രാജസ്ഥാനെതിരേ ടോസ് നേടിയ ചെന്നൈ ആദ്യം ബാറ്റ് ചെയ്യും

Synopsis

ക്യാന്‍സര്‍ രോഗികളെ സഹായിക്കാനായി ഇന്ന് പിങ്ക് നിറത്തിലുള്ള ജേഴ്‌സി അണിഞ്ഞാണ് രാജസ്ഥാന്‍ ഇറങ്ങുന്നത്.  

ജയ്പ്പൂര്‍: ഇന്ത്യന്‍ പ്രീമിയല്‍ ലീഗില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരേ ടോസ് നേടിയ ചെന്നൈ സൂപ്പര്‍ കിങ്‌സ് ബാറ്റിങ് തെരഞ്ഞെടുത്തു. രാജസ്ഥാന് ഇന്നത്തെ മത്സരം നിര്‍ണായകമാണ്. 10 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയപ്പോള്‍ അവര്‍ എട്ട് പോയിന്റോടെ ആറാം സ്ഥാനത്താണ്. വിജയിച്ചാല്‍ അഞ്ചിലേക്കോ നാലിലേക്കോ അവര്‍ക്ക് ഉയരാം. തോറ്റാല്‍ കാര്യങ്ങള്‍ ഏറെ കുഴപ്പത്തിലാവും. ചെന്നൈ രണ്ടാം സ്ഥാനത്താണ്.

രണ്ട് മാറ്റങ്ങളുമായിട്ടാണ് ചെന്നൈ ഇറങ്ങുന്നത്. ദ്രുവ് ഷോറെ, ലുങ്കി എന്‍ഗിഡി എന്നിവര്‍ പുറത്തിരിക്കും. ഇവര്‍ക്ക് പകരം കരണ്‍ ശര്‍മ, സാം ബില്ലിങ്‌സ് എന്നിവര്‍ കളിക്കും. രാജസ്ഥാനിലും രണ്ട് മാറങ്ങളുണ്ട്. അങ്കിത് ശര്‍മയും പ്രശാന്ത് ചോപ്രയും രാജസ്ഥാനായി കളിക്കും. 

ക്യാന്‍സര്‍ രോഗികളെ സഹായിക്കാനായി ഇന്ന് പിങ്ക് നിറത്തിലുള്ള ജേഴ്‌സി അണിഞ്ഞാണ് രാജസ്ഥാന്‍ ഇറങ്ങുന്നത്.
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

കോലിക്കും രാഹുലിനും ഒപ്പം ഇനി സഞ്ജുവും, ഐപിഎല്ലിൽ അപൂര്‍വ നേട്ടം സ്വന്തമാക്കി മലയാളി താരം
20 വർഷത്തെ കാത്തിരിപ്പിന് വിരാമം, അത്‌ലറ്റിക്കോ മാഡ്രിഡിനെ വീഴ്ത്തി ആഴ്സണൽ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ